# മോഹന്‍ലാലിന്റെ മടിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട്, ദിലീപ് അടുത്ത സുഹൃത്താണ്-റിയാസ് ഖാന്‍

- Link: https://ml.b4blaze.com/film-news/riyas-khan-about-movie-relations
- Published: 2024-06-02T15:33:30+05:30
- Author: Anu

മലയാള സിനിമയില്‍ നായകനായും വില്ലനായും തന്റേതായ ഇടം കണ്ടെത്തിയ താരമാണ് നടന്‍ റിയാസ്
ഖാന്‍. നായകനായി കരിയര്‍ തുടങ്ങി പിന്നീട് വില്ലന്‍ വേഷങ്ങളിലാണ് താരം ശ്രദ്ധേയനായി.
കുടുംബ ജീവിതത്തിലെ പെട്ടെന്നുണ്ടായ തീരുമാനങ്ങളാണ് വില്ലനിലേക്കുള്ള മാറ്റത്തിന് കാരണമെന്ന്
താരം തന്നെ പറഞ്ഞിട്ടുണ്ട്.

‘എന്റേത് ഇന്റര്‍കാസ്റ്റ് മാരേജാണ്. വൈഫ് ഉമ ബ്രാഹ്‌മണരാണ്, ഞാന്‍ മുസ്ലീമും. എന്റെ
സഹോദരിയുടെ ബെസ്റ്റ് ഫ്രണ്ടായിരുന്നു ഉമ. അങ്ങനെ പരിചയപ്പെട്ടു. അവര്‍ ചെറുപ്പം മുതല്‍
ഒരുമിച്ചായിരുന്നു പഠിയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/06/riyas-khan.jpg?resize
=1200%2C628&ssl=1)

ഉമയുടേത് സിനിമാപാരമ്പര്യമുള്ള കുടുംബമാണ്. അച്ഛന്‍ വലിയ സംഗീതഞ്ജനാണ്. ഒരു സിനിമയുടെ
ഓഡീഷന് ഒന്നിച്ചെത്തിയപ്പോഴാണ് പ്രണയം മൊട്ടിട്ടത്. അഭിനയക്കണമെന്ന അതിയായ ആഗ്രഹം കൊണ്ട്
തന്നെയാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും റിയാസ് പറയുന്നു.

താന്‍ കരിയര്‍ തുടങ്ങിയപ്പോള്‍ സിനിമ ഇന്‍ഡസ്ട്രി മുഴുവന്‍ ചെന്നൈയിലായിരുന്നു. തമിഴിലും
തെലുങ്കിലുമാണ് തുടക്കത്തില്‍ ചെയ്തിരുന്നത്. മോഹന്‍ലാലിന്റെ ബാലേട്ടനിലൂടെയാണ് മലയാളത്തില്‍
സജീവമായത്.
  ദിലീപുമായി അടുത്ത സൗഹൃദമുണ്ട്. ഫ്രണ്ട് എപ്പോഴും ഫ്രണ്ടാണ് അത് ഒരു സാഹചര്യത്തിലും
മാറില്ല. മാത്രമല്ല വിജയിയുമായും അടുത്ത സൗഹൃദമുണ്ട്. തന്നെക്കാള്‍ കൂടുതല്‍ വിജയിയുമായി
ബന്ധമുള്ളത് ഭാര്യയ്ക്കാണ്. അവര്‍ ഒരുമിച്ച് ഡാന്‍സ് പഠിച്ചിട്ടുള്ളവരാണെന്നും റിയാസ്
പറയുന്നു.

താന്‍ മോഹന്‍ലാല്‍ സാറിന്റെ മടിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ടെന്നും റിയാസ് പറയുന്നു.
ജലോത്സവം മുതലാണ് ഞാന്‍ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ തുടങ്ങിയത്. വയസ്സ് അമ്പത്തിമൂന്നായെങ്കിലും
യുവാക്കളെ പോലും വെല്ലുന്ന ലുക്കാണ് താരത്തിന്.
