# വനിതാ ദിനത്തില്‍ പെണ്‍ സുഹൃത്തിന് ഇന്നര്‍ വെയര്‍ സമ്മാനിച്ച് റിയാസ് സലീം!!!

- Link: https://ml.b4blaze.com/film-news/riyas-salim-gift-to-girl-friend-viral
- Published: 2023-03-08T23:40:02+05:30
- Author: Anu

ബിഗ് ബോസ് സീസണ്‍ 4ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തി അവസാന ദിനം വരെ ശക്തനായ 
മത്സരാര്‍ഥിയായ താരമാണ് റിയാസ് സലിം. ഷോയിലൂടെയാണ് റിയാസിന് ആരാധകരേറിയതും. റിയാസിന്റെ
മേക്കപ്പും വസ്ത്രധാരണ രീതിയുമൊക്കെ നിരന്തരം സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനിടയാക്കാറുണ്ട്.

പക്ഷേ അത്തരക്കാരടൊന്നും പ്രത്യേകിച്ചൊന്നും പറയാതെ താന്‍ ഇതാണ് ഇങ്ങനയാണ് നിലപാടുകള്‍
എന്ന് ഉറക്കെ തന്നെ പറയുകയാണ് റിയാസ്. കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടിയുടെ ലുക്കിലെത്തിയിരുന്നു
താരം. അതിനും വിമര്‍ശനങ്ങള്‍ നിറഞ്ഞു. റിയാസിന്റെ വര്‍ത്തമാനത്തിലും നടപ്പിലും മേക്കപ്പ്
ധരിക്കുന്നതിലും ഉള്ള സ്‌ത്രൈണതയുമാണ് താരത്തെ വിമര്‍ശനത്തിന് ഇടയാക്കുന്നത്.
 ⌊Riyas-
salim-(2)⌉ എല്ലാവരാലും ഇഷ്ടപ്പെടാനല്ല ഞാനിവിടെ വന്നിരിക്കുന്നത്. അതിനാല്‍ വിധിക്കുന്നത്
തുടരുക എന്നാണ് വീഡിയോ പങ്കുവച്ച് റിയാസ് കുറിച്ചത്. നിങ്ങള്‍ക്ക് വേണ്ടത്ര വിധിച്ചു
കൊള്ളൂ. ഫാഷനിലും മേക്കപ്പിലും സന്തോഷം കണ്ടെത്തുന്നത് ഞാന്‍ നിര്‍ത്താന്‍ പോകുന്നില്ലെന്നും
താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വനിതാ ദിനത്തില്‍ റിയാസ് പങ്കുവച്ച വീഡിയോയാണ് വൈറലാകുന്നത്. തന്റെ പെണ്‍
സുഹൃത്തിന് താരം നല്‍കിയ സര്‍പ്രൈസ് സമ്മാനമാണ് ശ്രദ്ധാകേന്ദ്രം. വനിതാദിനത്തില്‍ പെണ്‍
സുഹൃത്തിന് ഇന്നര്‍വെയര്‍ ആണ് താരം സമ്മാനിച്ചത്.
  തന്റെ സുഹൃത്തിനോട് എല്ലാം ചോദിച്ചറിഞ്ഞ
ശേഷമാണ് റിയാസ് സലീം വാങ്ങിക്കുന്നത്. റിയാസ് തന്നെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ 
പങ്കുവെച്ചത്. വാങ്ങിയ ശേഷം ഇന്നര്‍വെയര്‍ കൈയ്യില്‍ പിടിച്ചാണ് താരം ബില്ലിംഗ് ഏരിയയിലേക്ക്
പോകുന്നത്.

ഇങ്ങനെ ഒരു വീഡിയോ വനിതാദിനത്തില്‍ ചെയ്തത് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ പുരുഷന്മാര്‍
വാങ്ങുമ്പോഴുള്ള ആളുകളുടെ ഇത്തരം മനോഭാവത്തെ മാറ്റിയെടുക്കാനും നോര്‍മലിസ്റ്റ് ചെയ്യാനും
വേണ്ടിയാണെന്നും താരം വീഡിയോയില്‍ പറയുന്നു.

>  
> View this post on Instagram
>  
> [A post shared by Riyas Salim ⚡️ (@riyas_salimm)](https://www.instagram.com/reel/CpcC7HDPK6e/?utm_source=ig_embed&utm_campaign=loading)
