# റോബിനും ആരതിയും ഒന്നിച്ചൊരു ബിഗ് ബോസ് എന്‍ട്രി..!

- Link: https://ml.b4blaze.com/film-news/robin-about-biggboss-entry-with-arathipodi
- Published: 2022-09-15T09:37:39+05:30
- Author: B4blaze News Desk

വിവാഹ വിശേഷം തുറന്ന് പറഞ്ഞതോടെ റോബിനും ആരതിയും ആരാധകരുടെ പ്രിയ ജോഡികളായി മാറിയിരിക്കുകയാണ്.
ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ഒരു ബിഗ് ബോസ് എന്‍ട്രി കാണുമോ എന്ന ചോദ്യത്തിന് റോബിന്‍
നല്‍കിയ ഉത്തരമാണ് വൈറലായി മാറുന്നത്… റോബിന്റെ സഹോദരിയുടെ വിവാഹ റിസെപ്ഷനില്‍ വെച്ചാണ്
താരം ഓണ്‍ലൈന്‍ മീഡിയകളോട് ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. റോബിനും ആരതിയും ഒന്നിച്ച്
ഒരു ബിഗ് ബോസ് എന്‍ട്രി പ്രതീക്ഷിക്കാമോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-new2.jpg?resize
=476%2C521&ssl=1)

എന്ന ചോദ്യത്തിന് അതിന് ആദ്യം ബിഗ് ബോസ് വിളിക്കട്ടെ എന്നായിരുന്നു റോബിന്റെ മറുപടി..
ആദ്യം ബിഗ് ബോസ് ഞങ്ങളെ വിളിക്കുമോ എന്ന് നോക്കട്ടെ.. എന്നിട്ടാണ് മറ്റ് കാര്യങ്ങള്‍
തീരുമാനിക്കാന്‍ സാധിക്കുക എന്നാണ് റോബിന്‍ പറഞ്ഞത്.. അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍
പറയാന്‍ സാധിക്കില്ല.. അതെല്ലാം അപ്പോഴത്തെ സാഹചര്യം പോലെ തീരുമാനം എടുക്കും..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-and-arathi1.
jpg?resize=1280%2C720&ssl=1)

ഇന്ന് ഉച്ചയ്ക്ക് തോന്നുന്നത് പോലെ അല്ലല്ലോ വൈകീട്ട് തോന്നുന്നത്.. ആ സമയത്ത് എന്താണോ
തോന്നുന്നത് അതുപോലെ ചെയ്യും എന്നും റോബിന്‍ പറഞ്ഞു.. അതേസമയം, ആരതി വിവാഹത്തിന് എത്താത്തതില്‍
സങ്കടം ഒന്നുമില്ലെന്നും.. എല്ലാ പ്രാക്ടിക്കല്‍ ആയി കാണണം എന്നും റോബിന്‍ പറഞ്ഞു…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-new-1.jpg?
resize=1280%2C720&ssl=1)

ആരതി ഇപ്പോള്‍ ഒരു സിനിമാ ഷൂട്ടിംഗിന് വേണ്ടി പോയിരിക്കുകയാണ്.. അതുകൊണ്ടാണ് എന്റെ 
സഹോദരിയുടെ വിവാഹത്തിന് എത്തിച്ചേരാന്‍ സാധിക്കാഞ്ഞത് എന്നും റോബിന്‍ പറഞ്ഞു.
