# നിന്നെ കാണാതിരിക്കാന്‍ കഴിയുന്നില്ല! റോബിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ആരതി പൊടി..!

- Link: https://ml.b4blaze.com/film-news/robin-and-arathi-new-video
- Published: 2022-09-01T13:25:09+05:30
- Author: B4blaze News Desk

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും ഭാവി വധു ആരതി പൊടിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.
ആദ്യം സുഹൃത്തുക്കള്‍ ആണെന്ന് പറഞ്ഞെങ്കിലും ഇരുവരും വിവാഹിതരാകാന്‍ പോവുകയാണെന്ന് 
റോബിന്‍ ആരാധകരെ അറിയിക്കുക ആയിരുന്നു. വിവാഹ തീയതി പുറത്ത് വിട്ട ശേഷം റോബിന്റേയും
ആരതിയുടേയും ഓരോ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ പുതിയ സിനിമകളും മറ്റുമായി
റോബിന്‍ തന്റെ പാഷന് പിറകെ പോവുകയാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dr-robin-video.jpg?
resize=366%2C583&ssl=1)

റോബിന് എല്ലാ പിന്തുണയും അറിയിച്ച് ആരതിയും കൂടെയുണ്ട്, ഇപ്പോഴിതാ ഇവരുടെ എയര്‍പോര്‍ട്ടില്‍
നിന്നുള്ള ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. റോബിനെ യാത്രയാക്കാന്‍ എത്തിയ ആരതി
കെട്ടിപിടിച്ച് യാത്ര പറഞ്ഞു.. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു എന്നാണ് ഇവരുവരും പരസ്പരം
വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നത്. പ്രണയം ആണെന്നും വിവാഹിതരാകാന്‍ പോവുകയാണ് എന്നും
തുറന്ന് പറഞ്ഞതോടെ ആരാധകരുടെ ക്യൂട്ട് ജോഡിയായി മാറിയിരിക്കുകയാണ് റോബിനും ആരതിയും.
ഫെബ്രുവരിയില്‍ ആയിരിക്കും വിവാഹം നടക്കുക

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/6d2fea5a-1a01-4831-
a068-895079fe6625.jpg?resize=758%2C1280&ssl=1)

എന്നാണ് റോബിന്‍ അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരങ്ങളുടെ
ഓരോ വിശേഷങ്ങളും ഫോട്ടോകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇവരുടെ റീല്‍സ് വീഡിയോകള്‍
എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബിഗ് ബോസ് സീസണ്‍ 4 വഴി നിരവധി ആരാധകരെ
സൃഷ്ടിച്ചെടുത്ത താരമാണ് റോബിന്‍. പ്രൊഫഷന്‍ ഡോക്ടര്‍ ആണെങ്കിലും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/robin-arati.jpg?
resize=610%2C608&ssl=1)

തന്റെ പാഷന്‍ സിനിമ ആയിരുന്നു എന്ന് റോബിന്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് തന്റെ പാഷനിലേക്ക്
എത്തിച്ചേര്‍ന്ന സന്തോഷം താരം ഓരോന്നായി ആരാധകരെ അറിയിക്കുന്നുണ്ട്. ഇതിനോടകം സിനിമാ
രംഗത്തേക്ക് എത്തിയ വിവരം റോബിന്‍ ആരാധകരെ അറിയിച്ചിട്ടുണ്ട്.
