# ഇവര്‍ ശരിക്കും കലിപ്പനും കാന്താരിയും ആണോ…? ആരതിയുടെ കാര്യം പോക്കാണ്..!?

- Link: https://ml.b4blaze.com/film-news/robin-opens-up-relation-with-arathi-podi
- Published: 2022-09-22T12:17:30+05:30
- Author: B4blaze News Desk

ആരതിയുടേയും റോബിന്റേയും ഏറ്റവും പുതിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി
മാറുന്നത്. ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് ആരതിയെ താന്‍ ആദ്യമായി കാണുന്നത് എന്നും സ്മാര്‍ട്ടും
ക്രിയേറ്റീവുമായ ആരതിയോട് പ്രണയം തോന്നിയപ്പോള്‍ നേരെ ചെന്ന് പൊടിയുടെ വീട്ടുകാരോട്
അവളെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യം ഉണ്ടെന്നും നന്നായി നോക്കിക്കോളാം 
എന്നും പറഞ്ഞു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-and-arathy.
jpg?resize=1280%2C720&ssl=1)

അവര്‍ നന്നായി ആലോചിച്ച് എടുത്ത തീരുമാനത്തിന് ഒടുവിലാണ് ഈ ബന്ധം വിവാഹം വരെ എത്തിയത്
എന്നും റോബിന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു.. അതേസമയം, ഞങ്ങളുടേത് ഒരു കലിപ്പന്‍ കാന്താരി
ബന്ധം ആണെന്ന് പലരും പറഞ്ഞ് പരത്തുന്നുണ്ട്.. ആരതിയുടെ കാര്യം പോക്കാണ് എന്ന് വരെ പലരും
പറയുന്നു.. എന്നാണ് റോബിന്‍ പറയുന്നത്.. സത്യത്തില്‍ അങ്ങനെയൊന്നും അല്ലെന്നും റോബിന്‍
അഭിമുഖത്തില്‍ വെച്ച് ആരതിയുമായുള്ള തന്റെ പ്രണയബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/robin-new-interview.
jpg?resize=1280%2C720&ssl=1)

ഞങ്ങള്‍ പരസ്പരം വളരെ സ്‌നേഹിച്ചും.. ബഹുമാനിച്ചും അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞുമാണ്
മുന്നോട്ട് പോകുന്നത് എന്നാണ് റോബിന്‍ പറഞ്ഞത്.. ആരതി ഒരു ഫാഷന്‍ ഡിസൈനറാണ്.. മാത്രമല്ല
ഇപ്പോള്‍ മൂന്ന് സിനിമകളില്‍ അഭിനയിക്കുന്നുമുണ്ട്… അപ്പോള്‍ ആരതിയുടെ മേഖലകളില്‍ പോലും
അവള്‍ക്ക് കണ്‍ഫ്യൂഷന്‍ തോന്നുന്ന കാര്യങ്ങള്‍ ഞാനുമായി ഷെയര്‍ ചെയ്യാറുണ്ട്.. അങ്ങനെ
ഒരുമിച്ച് ഒരു തീരുമാനത്തില്‍ എത്താറുണ്ട്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/arathi-podi.jpg?
resize=584%2C506&ssl=1)

അതുപോലെ തന്നെ എനിക്കും പല ഉപദേശങ്ങളും കാര്യങ്ങളും ആരതിയും പറഞ്ഞ് തരുന്നുണ്ട്.. അഭിനയം
എനിക്ക് സത്യം പറഞ്ഞാല്‍ ഒരു പുതിയ മേഖലയാണ്.. അതുകൊണ്ട് വരുന്ന സംശയങ്ങള്‍ എല്ലാം 
ആരതിയാണ് തനിക്ക് തീര്‍ത്ത് തരുന്നത് എന്നാണ് റോബിന്‍ പറഞ്ഞത്.. അങ്ങനെ പരസ്പരം കാര്യങ്ങള്‍
എല്ലാം തുറന്ന് പറഞ്ഞ് വളരെ സ്‌നേഹത്തോടെയാണ് മുന്നോട്ട് പോകുന്നത്..ആരതി എന്നെ ചേട്ടാ
എന്നാണ് വിളിക്കുന്നത്.. അതാണ് എനിക്ക് ഇഷ്ടം.. ആദ്യം ഡോക്ടറേ എന്നാണ് വിളിച്ചിരുന്നത്
എന്നും.. പിന്നീട് അത് മാറ്റി എന്നും റോബിന്‍ പറയുന്നു.