# ബാച്ചിലര്‍ ലൈഫിലെ അവസാനത്തെ ജന്മദിനം!!! പ്രിയപ്പെട്ടവന് സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കി ആരതി പൊടി

- Link: https://ml.b4blaze.com/film-news/robin-radhakrishnan-33-birthday-celebration
- Published: 2023-10-26T20:21:14+05:30
- Author: Anu

മലയാളത്തിലെ ഏറെ ആരാധകരുണ്ടായിരുന്ന ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഷോയിലെത്തിയ ഏറ്റവും
ജനപ്രിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. റോബിന്റെ പ്രതിശ്രുത വധുവായി ആരാധക ഹൃദയം
കീഴടക്കിയ താരമാണ് ഫാഷന്‍ ഡിസൈറും നടിയുമായ ആരതി പൊടി. ഇരുവരും ഏറെ ആരാധകരുള്ള താരങ്ങളാണ്.
മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയ റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയാണ് ആരതിയും റോബിനും
പരിചയപ്പെടുന്നത്. സൗഹൃദം പ്രണയമാവുകയായിരുന്നു. സോഷ്യല്‍ മീഡിയ തന്നെയാണ് ഇരുവരെയും
അടുപ്പിച്ചത്. ഇരുവരും ഒന്നിച്ചെത്തുന്നതെല്ലാം സോഷ്യലിടത്ത് വൈറലാകാറുണ്ട്. ഇപ്പോഴിതാ
റോബിന്റെ പിറന്നാള്‍ ആഘോക്കുന്നതാണ് വൈറലാകുന്നത്. റോബിന്റെ 33-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്
ആരതി.
  ‘ഒരു വര്‍ഷം കൂടി ആരംഭിച്ചിരിക്കുന്നു, നിങ്ങള്‍ എന്നത്തേക്കാളും ആകര്‍ഷകവും
മനോഹരവുമായി മാറിയിരിക്കുന്നു. ജന്മദിനാശംസകള്‍, പ്രിയപ്പെട്ടവനെ. എന്റെ സന്തോഷത്തിന്റെ
ഇടം,’ എന്നാണ് ആരതി കുറിച്ചത്. റോബിനൊപ്പം പിറന്നാള്‍ ആഘോഷിച്ചതിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
ആരതിയുടെ ഹൃദ്യമായ ആശംസയ്ക്ക് റോബിനും മറുപടി നല്‍കിയിട്ടുണ്ട്. ‘സര്‍പ്രൈസിന് നന്ദി
ആരതി പൊടി. ഒരു ബാച്ചിലര്‍ എന്ന നിലയില്‍ എന്റെ അവസാനത്തെ ജന്മദിനമാണിത്. 33 വയസ്സ്
തികഞ്ഞിരിക്കുന്നു’, എന്നാണ് റോബിന്‍ കുറിച്ചത്. നിരവധി പേരാണ് റോബിന് പിറന്നാള്‍ ആശംസകളുമായി
എത്തുന്നത്. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം പൂവണിയട്ടെ എന്നൊക്കെയാണ്
ആരാധകരുടെ ആശംസ നിറയുന്നത്.
