# ‘ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല, കാരണം അവൾ മാത്രം’; തുറന്ന് പറഞ്ഞ് ഡോ. റോബിൻ

- Link: https://ml.b4blaze.com/film-news/robin-radhakrishnan-about-arathi-podi
- Published: 2024-01-08T20:46:38+05:30
- Author: Ajay

ബി​ഗ് ബോസ് മലയാളം സീസൺ നാലിലൂടെ കേരളമാകെ ചർച്ചയായ താരമാണ് ഡോക്ടർ കൂടിയായ റോബിൻ രാധാകൃഷ്ണൻ.
ഷോ കഴിഞ്ഞ് രണ്ടു വർഷമാകാറായെങ്കിലും ഇന്നും റോബിൻ ബിഗ് ബോസ് ആരാധകർക്കിടയിലെ സൂപ്പർ
താരം തന്നെയാണ്. റോബിനെ പോലെ തന്നെ ഇന്ന് മലയാളികൾക്ക് സുപരിചിതയാണ് താരത്തിന്റെ പ്രതിശ്രുത
ഭാര്യ ആരതി പൊടി. ഇരുവരുടെയും വിവാഹ നിശ്ചയം മുമ്പ് കഴിഞ്ഞിരുന്നു. ഇപ്പോൾ ആരതിയെ കുറിച്ചും
ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങളെ കുറിച്ചുമൊക്കെ വാചാലനാവുകയാണ് റോബിൻ.

‘ഞാൻ ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ ആരതി പൊടിയാണ്. എന്റെ
ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകൾ കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്. അതിനെല്ലാം കൂട്ടായി
നിന്നത് ആരതിയാണ്. അത്രയും എന്നെ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ആളാണ്. പുള്ളികാരിയുമായി
എല്ലാം ഷെയർ ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. ആരതിയല്ലാതെ മറ്റൊരു പെൺകുട്ടിയും ഇത്രയധികം
പ്രശ്നങ്ങൾക്കിടയിൽ ഇങ്ങനെയൊന്നും നിൽക്കില്ല,’ എന്നാണ് റോബിന്റെ വാക്കുകൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/arathi-robin.jpg?
resize=1200%2C628&ssl=1)

‘എന്ത് കാര്യമുണ്ടെങ്കിലും ആരതിയുമായി ഡിസ്കസ് ചെയ്യും. ആരതി പലതും പറഞ്ഞു തരാറുണ്ട്.
മണ്ടത്തരമാണെങ്കിൽ അത് പറയും. പറയുന്നത് ഞാൻ അനുസരിക്കാറുണ്ട്. ആലോചിച്ച് സംസാരിക്കാനൊക്കെ
പറയാറുണ്ട്. രണ്ടു മൂന്ന് മാസമായി എന്റെ പേരിൽ വിവാദങ്ങൾ ഒന്നുമില്ലല്ലോ. ഞാൻ എല്ലാം
നിർത്തി. ഇനി എവിടെയും പോയി ഞാൻ അലറി വിളിക്കില്ല. ഞാൻ ഇന്ന് ഇങ്ങനെ നല്ല രീതിയിൽ മാറിയിട്ടുണ്ടെങ്കിൽ
അതിന് കാരണം ആരതിയാണ്. എനിക്ക് തിരിച്ചറിവ് നൽകുകയായിരുന്നു അവൾ,’ എന്നും റോബിൻ പറഞ്ഞു.
