# ആ വാച്ചുകളുടെ കാരണം വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ

- Link: https://ml.b4blaze.com/film-news/robin-radhakrishnan-about-two-watches-in-ravana-yuddham
- Published: 2023-03-14T09:08:37+05:30
- Author: Rahul

ബിഗ് ബോസ് മലയാളം 4ാം സീസണിലെ ജനപ്രിയ മത്സരാർഥികളിൽ ഒരാളായിരുന്നു ഡോ.റോബിൻ രാധാകൃഷ്ണൻ.
ബിഗ് ബോസ് അടുത്ത സീസണിലേക്ക് അടുക്കുമ്പോഴും റോബിൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിലെ
താരം. കഴിഞ്ഞ ദിവസം താൻ സംവിധായകനായി അരങ്ങേറുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലുമൊക്കെ
റോബിൻ പുറത്തിറക്കിയിരുന്നു.

 രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ റോബിൻ രാധാകൃഷ്ണൻ തന്നെയാണ് നായകനാവുന്നത്.
ഫസ്റ്റ് ലുക്ക്ൽ സാൾട്ട് ആൻഡ് പെപ്പർലുക്കിലാണ് റോബിൻ രാധാകൃഷ്ണനെ കാണാൻ സാധിക്കുന്നത്.
പോസ്റ്ററിലെ മറ്റൊരു കൗതുകം എന്താണെന്നാൽ കഥാപാത്രം ഇരുകൈയിലും ഓരോ വാച്ച് കെട്ടിയിരിക്കുന്നു
എന്നതാണ്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റോബിൻ. രാവണയുദ്ധം 
എന്ന സിനിമയിൽ രണ്ട് വാച്ചുകളിൽ ഒന്നിൽ നായകന് തൻറെ സമയം നോക്കാനാണെന്നും രണ്ടാമത്തെ
വാച്ച് അയാൾക്ക് തൻറെ എതിരാളികളുടെ സമയം കുറിക്കാനാണ് റോബിൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/robin-2-1.jpg?resize
=1280%2C720&ssl=1)

ഈ സിനിമയുടെ ഫസ്റ്റ് ലുക്കും ബിജിഎമ്മും പുറത്തിറക്കാൻ വേണ്ടി ഒരു 10 ദിവസം കഷ്ടപ്പെട്ടിട്ടുണ്ടെന്നും
ഒരു സാധാരണക്കാരന് കഷ്ടപ്പെട്ട് തന്നെയേ സിനിമ എടുക്കാൻ കഴിയൂള്ളൂ ആ കഷ്ടപ്പാടുകളൊക്കെ
ഞാൻ നേരിടുന്നുണ്ടെന്നും റോബിൻ പറഞ്ഞു. പലർക്കും ഒരു സംശയമുണ്ട് , ഈ സിനിമ ഇറങ്ങുമോ
ഇല്ലയോയെന്ന്. ഈ സിനിമ ഞാൻ എന്തായാലും ചെയ്യുന്നതാണ്. ഈ ചിത്രം വലിയ സംഭവമൊന്നുമല്ല.
ഒരു ചെറിയ പടം. അധികം പ്രതീക്ഷയൊന്നും കൊടുക്കേണ്ടെന്നും റോബിൻ രാധാകൃഷ്ണൻ പറഞ്ഞു.

 

>  
> View this post on Instagram
>  
> [A post shared by Dr Robin Radhakrishnan (@dr.robin_radhakrishnan)](https://www.instagram.com/reel/CppbzIeLT10/?utm_source=ig_embed&utm_campaign=loading)

 

 
