# ‘രാജാവും രാജ്ഞിയും’ ഒരുമിച്ച്!!! ചിത്രം വൈറല്‍

- Link: https://ml.b4blaze.com/film-news/robin-with-honey-rose-pic-viral
- Published: 2022-12-07T19:32:47+05:30
- Author: Anu

ബിഗ് ബോസ്സ് സീസണ്‍ 4 മത്സരാര്‍ഥിയായി താരമായാളാണ് ഡോ റോബിന്‍. ഇത്രയും ആരാധകരെ സ്വന്തമാക്കിയ
ബിഗ് ബോസ് താരം ഉണ്ടായിട്ടില്ല. 100 ദിവസത്തെ മത്സരത്തില്‍ എഴുപത് ദിവസം മാത്രമാണ് 
റോബിന് ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നത്. ഷോയുടെ നിബന്ധനങ്ങള്‍ തെറ്റിച്ചതോടെ താരത്തിനെ
പുറത്താക്കേണ്ടി വന്നതാണ്.

പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ റോബിനെ ഇരുക്കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴും
ആ ഓളത്തിന് കുറവില്ല. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ഉദ്ഘാടനങ്ങള്‍ നടത്തിയതിന്റെ
റെക്കോര്‍ഡ് റോബിനും ഒപ്പം നടി ഹണി റോസിനുമാകും. നിരവധി വേദികളിലാണ് ഇരുവരും ഉദ്ഘാടകരായി
എത്തിയത്.

ഇപ്പോഴിതാ, ഇവര്‍ ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റോബിനാണ്
തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഹണി റോസിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്.

കീപ് സ്‌മൈലിങ് എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രം വൈറലായി കഴിഞ്ഞു.
 രണ്ടു പേരും
പുഞ്ചിരിയോടെ എത്തിയ ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

‘ഡോക്ടര്‍ റോബിന്‍ മച്ചാന്റെ ചിരിയാണ് നമ്മളെ എല്ലാവരെയും തളര്‍ത്തി കളയുന്നത് അത് 
അല്ലെ ശരി’ എന്നാണ് ഒരു ആരാധകന്റെ കമന്റ്. ‘ഉദ്ഘാടനകളുടെ രാജാവും രാജ്ഞിയും രണ്ടുപേരെയും
ബിഗ് സ്‌ക്രീനിലും കാണാന്‍ കഴിയട്ടെ’, രണ്ടുപേരെയും ഒന്നിച്ച് ബിഗ് സ്‌ക്രീനില്‍ കാണാന്‍
കഴിയട്ടെ’, എന്നിങ്ങനെയാണ് നിരവധി കമന്റുകളാണ് താരങ്ങളുടെ ചിത്രത്തിന് താഴെ വരുന്നത്.
