# ‘പാണ്ടിയമ്മ’ വിവാഹിത ആവുന്നു!! വരന്‍ കാര്‍ത്തിക്ക്

- Link: https://ml.b4blaze.com/film-news/robo-shankars-daughter-indraja-gets-engaged
- Published: 2024-02-06T20:33:11+05:30
- Author: Anu

വിജയ് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗിലിലെ പാണ്ടിയാമ്മ എന്ന കഥാപാത്രത്തെ ഓര്‍മ്മ
ഇല്ലെ? വിജയ്‌യോടൊപ്പം ബിഗിലില്‍ അഭിനയിച്ചത് തമിഴ് സിനിമയിലെ കോമഡി താരം റോബോ ശങ്കരുടെ
മകളായ ഇന്ദ്രജ ശങ്കര്‍ ആയിരുന്നു.
  ഇന്ദ്രജ ശങ്കറിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാര്‍ത്തയും
ചിത്രങ്ങളും ആണ് സോഷ്യല്‍ മീഡിയാ സെന്‍സേഷന്‍ ആയിരിക്കുന്നത്. ചെന്നൈ വച്ച് നടന്ന ചടങ്ങില്‍
അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തു.  ബിഗിള്‍ കൂടാതെ പാഗല്‍, വിരുമാന്‍ എന്ന
ചിത്രങ്ങളിലും ഇന്ദ്രജ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് ടെലിവിഷന്‍ ഷോയിലും സജീവമാണ്.
നേരത്തെ താരത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
