# വളരെ ഉന്നതിയിൽ ആയിരുന്ന രജനി കാന്ത്  ഇപ്പോൾ വെറും സീറോ, വിമർശനവുമായി റോജ

- Link: https://ml.b4blaze.com/film-news/roja-about-in-rajani-kanth
- Published: 2023-05-02T15:37:04+05:30
- Author: Suji

സ്റ്റയിൽ മന്നൻ രജനി കാന്തിനെ വിമർശിച്ചു കൊണ്ടു നടിയും, മന്ത്രിയുമായ റോജ ഇപ്പോൾ രംഗത്തു
എത്തിയിരിക്കുകയാണ്, എൻ ഡി ആർ നൂറു വർഷങ്ങൾ എന്ന പരുപാടിയിൽ രജനി കാന്ത് പറഞ്ഞ വാചകങ്ങൾ
ഉള്കൊള്ളിച്ചുകൊണ്ടാണ് നടി റോജ വിമർശനവുമായി എത്തുന്നത്. റോജ ഇപ്പോൾ ആന്ധ്രാപ്രദേശ്
വൈ എസ് ആർ കോൺഗ്രസ് നേതാവാണ്. ആന്ധ്രാ ജനതക്ക് എൻ ഡി ആർ ഒരു വലിയ ദൈവം ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/roja1.jpg?resize
=1032%2C668&ssl=1)

അദ്ദേഹത്തിന്റെ പേരിലുള്ള വേദിയിൽ വന്നു അദ്ദേഹത്തെ കൊലപ്പെടുത്തി അദ്ദേഹത്തിന്റെ പാർട്ടി
തട്ടിയെടുത്ത ഒരാളെ പുകഴ്ത്തിയ രാഷ്ട്രീയ പ്രസംഗം ആണ് രജനി കാന്ത് നടത്തിയത്. തെലുങ്ക്
ജനതയുടെ മുന്നിൽ രജനി കാന്ത് വലിയ ഹീറോ ആയിരിക്കും, എന്നാൽ വളരെ ഉന്നതിയിൽ ആയിരുന്നു
രജനി കാന്ത് ഇപ്പോൾ വലിയ ഒരു സീറോ ആണ്. ആന്ധ്രാപ്രദേശിലെ രാഷ്ട്രീയത്തെ കുറിച്ച് അദ്ദേഹത്തിന്
ഒന്നുമറിയില്ല റോജ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/rajani-kanth1-1024x576.
jpg?resize=1031%2C601&ssl=1)

ചന്ദ്ര ബാബു നായിഡുവിന്റെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു, അദ്ദേഹം നൽകിയസ്ക്രപ്റ്റ് 
വായിക്കുവായിരുന്നു എന്നും റോജ പറയുന്നു. എൻ ഡി ആർ സ്വർഗ്ഗത്തിൽ ഇരുന്നു ചന്ദ്ര ബാബു
നായിഡിനെ അനുഗ്രഹിക്കുമെന്നാണ് രജനി നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്. രജനിയുടെ ഈ പരമാർശം
ആണ് റോജയെ ചൊടിപ്പിച്ചത്. ഇനിയും രജനി കാന്ത് മാപ്പ് പറയണോ എന്ന് ചോദിച്ചാൽ അത് അദ്ദേഹത്തിന്റെ
ഇഷ്ട്ടമെന്നും റോജ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/05/roja2.jpg?resize
=1034%2C718&ssl=1)
