# ഇവരുടെ പ്രണയത്തിന് വീട്ടുകാരുടെ ഭാഗത്ത് നിന്ന് കടുത്ത എതിർപ്പ് ആയിരുന്നു

- Link: https://ml.b4blaze.com/film-news/roja-life
- Published: 2023-08-02T18:23:52+05:30
- Author: Devika

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് റോജ. തെലുങ്ക് സിനിമയിൽ കൂടിയാണ് താരം അഭിനയത്തിലേക്ക്എത്തുന്നത്.
അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ആണ് താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചത്. തമിഴിലും
മികച്ച കഥാപാത്രങ്ങൾ ആണ് താരത്തിനെ തേടി എത്തിയത്. അവ എല്ലാം വളരെ മനോഹരമായ രീതിയിൽ
തന്നെ റോജ അവതരിപ്പിക്കുകയും ചെയ്തു. കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും തിളങ്ങി നിന്ന
താരം ആയിരുന്നു റോജ. എന്നാൽ പിന്നീട് താരം രാഷ്ട്രീയത്തിലേക്കും രംഗ പ്രവേശം ചെയ്യുകയായിരുന്നു.
വളരെ പെട്ടന്ന് തന്നെ രാഷ്ട്രീയത്തിലും ശോഭിക്കാൻ താരത്തിന് കഴിഞ്ഞു എന്നതാണ് സത്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/roja-1.jpg?resize
=420%2C316&ssl=1)

എന്നാൽ അടുത്തിടെ റോജ തന്റെ ഭർത്താവുമായി വേർപിരിഞ്ഞു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
എന്നാൽ അതൊക്കെ വരും ഗോസിപ്പുകൾ മാത്രമാണ് എന്ന് റോജ തെളിയിച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ
വിശേഷങ്ങളും കുടുംബ ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ അവസരത്തിൽ 
റോജയുടെ പ്രണയവും വിവാഹവും എല്ലാം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
തന്റെ ആദ്യ ചിത്രത്തിന്റെ സംവിധായകൻ ആയ ആർ കെ സെൽവമണിയാണ് റോജയെ വിവാഹം കഴിച്ചത്. പ്രശസ്ത
സംവിധായകന്‍ ഭാരതി രാജ ഒരു വേദിയില്‍ വെച്ച് സെല്‍വ മണിയും റോജയും വിവാഹിതരാകാന്‍ പോകുന്നു
എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/roja.png?resize=
680%2C320&ssl=1)

 

എന്നാൽ ഇവരുടെ പ്രണയം പരസ്യം ആയിരുന്നു എങ്കിലും വീട്ടുകാർ ഇവരുടെ പ്രണയം അംഗീകരിച്ചിരുന്നില്ല.
നീണ്ട പത്ത് വർഷങ്ങൾ ആണ് ഇവർ ഇവരുടെ പ്രണയത്തിന് വേണ്ടി ചിലവഴിച്ചത്. പത്ത് വർഷങ്ങൾ
എടുത്ത് റോജയുടെ വീട്ടുകാർക്ക് ഭാരതി രാജയെ അംഗീകരിക്കാൻ. ഭാരതി രാജയുടെ പെരുമാറ്റവും
സംസാരവും വിനയവും എല്ലാം റോജയുടെ വീട്ടുകാരെ ആകർഷിക്കുകയും ഇവർ വിവാഹത്തിന് സമ്മതിക്കുകയും
ആയിരുന്നു. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ആണ് ഇരുവരും വിവാഹിതർ ആയത്. ഇന്ന്
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് ഇരുവരും.
