# ബോക്‌സ് ഓഫീസിൽ  വിസ്മയം തീർത്ത് രോമാഞ്ചം;ഇത് വരെ നേടിയത് 64 കോടി രൂപ!

- Link: https://ml.b4blaze.com/film-news/romancham-boxoffice-collection-out
- Published: 2023-03-14T11:46:43+05:30
- Author: Rahul

അർജുൻ അശോകനും സൗബിൻ ഷാഹിറും നായകന്മാരായെത്തിയ രോമാഞ്ചം ഇപ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ്
തുടരുകയാണ്. ഫെബ്രുവരി മൂന്നിന് ആണ് രോമാഞ്ചം പ്രദർശനത്തിന് എത്തിയത്. റിലീസ് ചെയ്ത്
38 ദിവസം പിന്നിടുമ്പോൾ ചിത്രം 50 കോടിയും കടന്ന കുതിപ്പ് തുടരുകയാണ്. പുറത്ത് വരുന്ന
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം ഇത് വരെ നേടിയത് 64 കോടി രൂപയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/romancham-1.jpg?
resize=1280%2C720&ssl=1)

ഈ വർഷത്തെ ഏറ്റവും മികച്ച കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത് രോമാഞ്ചം എന്ന സിനിമയാണ്.
കേരള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 39.35 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.
മൂന്ന് കോടിയിൽ താഴെ ബഡ്ജറ്റിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രമാണ് രോമാഞ്ചം. നവാഗത സംവിധായകൻ
ജിതു മാധവന്റെ രോമാഞ്ചം ഇന്ന് ബോക്സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ്.

 ചെമ്പൻ വിനോദ് ജോസ്, സജിൻ ഗോപു, സിജു സണ്ണി, അഫ്സൽ പി എച്ച്, അബിൻ ബിനൊ, ജഗദീഷ് കുമാർ,
അനന്തരാമൻ അജയ്, ജോമോൻ ജ്യോതിർ, ശ്രീജിത്ത് നായർ, ദീപിക ദാസ്, അസിം ജമാൽ, ആദിത്യ ഭാസ്‌കർ
തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കൾ.സനു താഹിർ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ
എഡിറ്റിംഗ് കിരൺ ദാസും സംഗീതം സുഷിൻ ശ്യാം എന്നിവരാണ്.ജോൺപോൾ ജോർജ് പ്രൊഡക്ഷൻസ്, ഗപ്പി
സിനിമാസ് എന്നീ ബാനറുകളിൽ ജോൺപോൾ ജോർജ് ആണ് രോമാഞ്ചം നിർമ്മിച്ചത്. സുഷിൻ ശ്യാം , അന്നം
ജോൺപോൾ,എന്നിവരാണ് സഹ നിർമ്മാതാക്കൾ.
