# ‘പെട്രോൾ ബോംബ്’പറന്നത് മമ്മൂട്ടിയുടെ തോളിന് മുകളിലൂടെ;റിസ്‌കി ബിടിഎസ് പങ്കുവെച്ച് റോഷാക്ക് ടീം

- Link: https://ml.b4blaze.com/film-news/rorschach-behind-the-seen
- Published: 2022-10-15T08:57:23+05:30
- Author: Ajay

മമ്മൂട്ടി നായകനാകുന്ന റോഷാക്കിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ
പ്രദർശനം തുടരുകയാണ്.സിനിമയുടെ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും പ്രേക്ഷകർക്കിടയിൽ
വലിയ സ്വീകാര്യത നേടുന്നുണ്ട്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ബിഹൈൻഡ് ദി
സീൻസ് പങ്കുവെച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/Rorschach6-1.jpg?
resize=1280%2C720&ssl=1)

മമ്മൂട്ടിയുടെ കഥാപാത്രമായ ലൂക്ക് ആന്റണിയുടെ വീട്ടിൽ വെച്ച് നടക്കുന്ന സംഘട്ടന രംഗത്തിന്റെ
ബിഹൈൻ ദ സീൻ ആണ് അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. പെട്രോൾ ബോംബ് മമ്മൂട്ടിക്ക്
നേരെ വരുന്നതും നടൻ ഒഴിഞ്ഞു മാറുന്നതുമായ രംഗംമാണ് വീഡിയോയിൽ കാണാൻ കഴിയുക. വീഡിയോ 
ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു.നേരത്തെയും റോഷാക്കിന്റെ ലൊക്കേഷനിൽ
നിന്നുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.സംവിധായകൻ നിസാം ബഷീർ ഫൈറ്റ്
പഠിപ്പിക്കുന്നതായിരുന്നു ആ വീഡിയോ സൈക്കോളജിക്കൽ റിവെഞ്ച് ഡ്രാമ വിഭാഗത്തിൽ പെടുന്ന
ചിത്രമാണ് റോഷാക്ക്.

 നിസാം ബഷീർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോഷാക്ക്.വ്യത്യസ്തമായ കഥാപശ്ചാത്തലവും
ആഖ്യാന രീതിയുമാണ് സിനിമയെ വേറിട്ടുനിർത്തുന്നത്.റോഷാക്ക് ഇതുവരെ 20 കോടിയിലധികം കളക്ഷൻ
നേടിയെന്നാണ് അനലിസ്റ്റുകളുടെ പറയുന്നത്. ജഗദീഷ്, ആസിഫ് അലി,ഷറഫുദ്ദീൻ,കോട്ടയം നസീർ,
സഞ്ജു ശിവറാം,ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, മണി ഷൊർണ്ണൂർ,ബാബു അന്നൂർ തുടങ്ങിയവരാണ്
ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തിയത്.സമീർ അബ്ദുൾ ആണ്.ചിത്രത്തിന്റെ തിരക്കഥ 
ഒരുക്കയത്.
