# ഡ്യൂപ്പില്ലാതെ മെഗാ സ്റ്റാറിന്റെ കാര്‍ ഡ്രിഫ്റ്റിംഗ്! ഞെട്ടിത്തരിച്ച് ആരാധകര്‍ – വീഡിയോ

- Link: https://ml.b4blaze.com/film-news/rorschach-bts-mammoottys-viral-video
- Published: 2022-10-08T09:50:38+05:30
- Author: Sreekumar

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ റോഷാക്ക് കണ്ട് ഞെട്ടിത്തരിച്ചും ത്രില്ലടിച്ചും
ഇരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സിനിമയിലെ ഒരു ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ ആണ് സോഷ്യല്‍
മീഡിയയില്‍ വൈറലായി മാറുന്നത്. ഡ്യൂപ്പ് ഇല്ലാതെ ചിത്രീകരണത്തിന് വേണ്ടി മമ്മൂട്ടി 
തന്നെ കാര്‍ ട്രിഫ്റ്റിംഗ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നിര്‍മ്മാതാവ്
എന്‍. എം ബാദുഷയാണ് മെഗാസ്റ്റാറിന്റെ ഈ സാഹസികത നിറഞ്ഞ വീഡിയോ പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/rosharch-movie.jpg?
resize=1200%2C628&ssl=1)

ദ മാന്‍ ഡിഡ് ഇറ്റ് ഹിംസെല്‍ഫ് എന്നാണ് വീഡിയോ പങ്കുവെച്ച് ബാദുഷ കുറിച്ചത്. കാട്ടില്‍
നിന്നുള്ള രംഗമാണ് ഇത്. വീഡിയോയില്‍ ഒരു കാര്‍ ദൂരെ നിന്ന് വരുന്നതും.. പിന്നീട് തെന്നിമാറി
ഡ്രിഫ്റ്റ് ചെയ്ത് നിര്‍ത്തുന്നതും കാണാം.. ഷോട്ട് കഴിഞ്ഞ് പെട്ടെന്ന് തന്നെ അതിയശത്തോടെയുള്ള
കൈയ്യടിയും ആരവവുമാണ് കേള്‍ക്കാന്‍ സാധിക്കുന്നത്. മമ്മൂക്ക തന്നെയാണ് ഈ ഡ്രിഫ്റ്റിംഗ്
ചെയ്തിരിക്കുന്നത്. വീഡിയോയില്‍ സൂക്ഷിച്ച് നോക്കിയാല്‍ അദ്ദേഹത്തെ കാണാന്‍ സാധിക്കുന്നുണ്ട്.
ഈ ഷോട്ടിനെ കുറിച്ച് ഷറഫുദ്ദീനും അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു..

സംവിധായകന്‍ ഉള്‍പ്പെടെ എല്ലാവരും അത്ഭുതപ്പെട്ട് പോയ ഒരു രംഗമായിരുന്നു അതെന്നാണ് 
ഈ കാര്‍ ഡ്രിഫ്റ്റിംഗിനെ കുറിച്ച് ഷറഫുദ്ദീന്‍ പറഞ്ഞത്. എനിക്ക് പോലും അത് മര്യാദയ്ക്ക്
കാണാന്‍ സാധിച്ചില്ലെന്നും താരം പറഞ്ഞിരുന്നു. റോഷാക്കില്‍ മമ്മൂക്ക പുതിയൊരു അവതാരമായി
തന്നെ പിറവിയെടുത്തു എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. ഈ സിനിമയിലൂടെ
പുതിയൊരു മമ്മൂക്കയെ കാണാനായി എന്നും.. സിനിമ നല്‍കുന്നത് പുത്തന്‍ അനുഭവം ആണെന്നും
പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിയ്ക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/rosharch-movie-1-.
jpg?resize=1200%2C628&ssl=1)

ഇപ്പോള്‍ പുറത്തുവിട്ട ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘കെട്ട്യോളാണ്
എന്റെ മാലാഖ’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്.
മമ്മൂക്കയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്.
