# നിഗൂഡതയുമായി എത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്‌

- Link: https://ml.b4blaze.com/film-news/rorschach-coming-soon-on-ott
- Published: 2022-11-06T10:01:03+05:30
- Author: Ajay

അടുത്തിടെ സിനിമാസ്വാദകരെ മുൾമുനയിൽ നിർത്തിയ സിനിമയാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. 
അഭിനയ മികവിൽ ഓരോ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ മികച്ചതാക്കാൻ മത്സരിക്കുയായിരുന്നു
എന്നു തന്നെ പറയാം. അടുത്തിടെ അത്രമേൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രമാണ് റോഷാക്ക് നിസാം
ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ഇക്കഴിഞ്ഞ ഒക്ടോബർ 7നാണ് തിയറ്ററിൽ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/RRCH.jpg?resize=
1280%2C720&ssl=1)

ഇപ്പോഴിതാ സിനിമ ഒടിടിയിലേക്ക് എത്തുകയാണെന്ന വാർത്തകൾ വരികയാണ്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ്
റോഷാക്ക് സ്ട്രീമിംഗ് ചെച്ചുക. സമീർ അബ്ദുൾ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഒടിടി റിലീസ്
സംബന്ധിച്ച വിവരങ്ങൾ ഉടനെയെത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്. നവംബർ 11ന് ചിത്രം ഹോട്സ്റ്റാറിൽ
എത്തുമെന്ന് റിപ്പോർട്ടുകളുണ്ട് എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/Rorschach5.jpg?resize
=1280%2C720&ssl=1)

ആസിഫ് അലി ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, ഗ്രേസ് ആൻറണി, ബിന്ദു പണിക്കർ എന്നിവരാണ്
റോഷാക്കിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ്
റോഷാക്ക് തീയറ്ററുകളിൽ എത്തിച്ചത്. അതേ സമയം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ,
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്നിവയാണ് മമ്മൂട്ടിയുടെതായി
റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ
