# മുണ്ട് മടക്കിയുടുത്തുള്ള ആ നില്‍പ്പ് കണ്ടില്ലേ…! ‘റോഷാക്ക്’ എവിടെ വരെ ആയെന്ന് അറിയേണ്ടേ?

- Link: https://ml.b4blaze.com/film-news/rorschach-mammootty-new-photo-and-updates
- Published: 2022-07-06T09:49:07+05:30
- Author: Sreekumar

മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂക്ക.. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ വിശേഷങ്ങളും
വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മുണ്ടും മടക്കി കുത്തി..
നില്‍ക്കുന്ന അദ്ദേഹത്തിന്റെ പുതിയ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
റോഷാക്ക് ആണ് മമ്മൂക്കയുടേതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ സിനിമ. നിര്‍മ്മാതാവും
മമ്മൂക്കയുടെ ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തി കൂടിയായ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/291683128_393449529516049_2532440554534829675_n.
jpg?resize=810%2C540&ssl=1)

ജോര്‍ജ് എസ്.മമ്മൂട്ടിയാണ് അദ്ദേഹത്തോടൊപ്പമുള്ള ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
റോഷാക്കിന്റെ ചിത്രീകരണം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പാക്ക് അപ്പ് ആയത്. ദുബായില്‍
വെച്ചാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഇതിന്റെ ഫോട്ടോകളും അതിന് മുന്‍പ്
മമ്മൂട്ടി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/rorschach-6.jpg?
resize=1280%2C720&ssl=1)

റോഷാക്കിന്റെ സെറ്റിലേക്ക് എത്തിയതിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mammootty-787.jpg?
resize=512%2C466&ssl=1)

താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.. ഈ ഫോട്ടോയ്്‌ക്കൊപ്പം റോഷാക്ക് എന്ന മമ്മൂട്ടി
ചിത്രത്തിന്റെ മറ്റൊരു പ്രധാന വാര്‍ത്ത കൂടി ജോര്‍ജ് മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.
റോഷാക്കിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ് എന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/rorschach-11.jpg?
resize=952%2C452&ssl=1)

സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞതാണ്. മമ്മൂക്ക വ്യത്യസ്ത
ലുക്കില്‍ ഫോട്ടോ ഷൂട്ട് നടത്തിയ റോഷാക്കിന്റെ പോസ്റ്റര്‍ വലിയ കൗതുകത്തോടെയാണ് ആരാധകര്‍
ഏറ്റെടുത്തിരുന്നത്. ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍
അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍.
