# ‘ഇന്‍ മൈ ആംസ്’… മിഥുന്‍ മാനുവലിന്റെ മാന്ത്രിക സംഗീതം! റോഷാക്കിലെ ടൈറ്റില്‍ സോംഗ് വീഡിയോ പുറത്ത്

- Link: https://ml.b4blaze.com/film-news/rorschach-movie-song-in-my-arms-video-song-out
- Published: 2022-10-26T21:58:13+05:30
- Author: Anu

മമ്മൂട്ടി ചിത്രം റോഷാക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്.
നിഗൂഢ ഭാവത്തിലുള്ള ചിത്രത്തിലെ സംഗീതത്തിനും ഒരു ഇന്റര്‍നാഷണല്‍ ടച്ച് ഉണ്ട്. പല ഗാനങ്ങളുടെയും
വരികള്‍ ഇംഗ്ലീഷില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ആദ്യമായി 
പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മിഥുന്‍ മുകുന്ദന്‍ ഈണമിട്ട് എസ് എ പാടിയ ‘ഇന്‍ മൈ ആംസ്’ എന്ന് തുടങ്ങുന്ന ഗാനമാണ് 
പുറത്തിറങ്ങിയിരിക്കുന്നത്. 4 കെ ദ്യശ്യ മികവോടെയാണ് വീഡിയോ ഗാനം എത്തിയിരിക്കുന്നത്.
ലൂക്ക് ആന്റണിയായുള്ള മമ്മൂട്ടിയുടെ ഗംഭീര പ്രകടനത്തിന്റെ തെളിവ് ഈ ടൈറ്റില്‍ സോംഗില്‍
തന്നെ ഉണ്ട്.
  അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി
ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന
നിലയിലാണ് റോഷാക്കിന്റെ യാത്ര.

കെട്ട്യോളാണെന്റെ മാലാഖ’യുടെ സംവിധധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് 
റോഷാക്ക്. സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
  മമ്മൂട്ടി കമ്പനിയാണ്
ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി,
ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍
തുടങ്ങിയവ താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണന്‍, ചമയം–
റോണക്സ് സേവ്യര്‍ ആന്‍സ് എസ്സ് ജോര്‍ജ്, വസ്ത്രാലങ്കാരം – സമീറ സനീഷ്, പിആര്‍ഒ – പ്രതീഷ്
ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് – അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍ എന്നിവരാണ് 
റോക്കിന്റെ പിന്നിലുള്ള അണിയറ പ്രവര്‍ത്തകര്‍.
