# റോഷാക്ക് ടിവിയിലെത്തുന്നു!!

- Link: https://ml.b4blaze.com/film-news/rorschach-movie-will-stream-in-tv
- Published: 2023-01-13T15:32:10+05:30
- Author: Anu

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മമ്മൂട്ടിയുടെ റോഷാക്ക്. മമ്മൂട്ടിയെ
നായകനാക്കി നിസാം ബഷീര്‍ ഒരുക്കിയ ചിത്രമാണ് റോഷാക്ക്. മലയാള സിനിമ ഇതുവരെ കാണാത്ത 
കഥയും അവതരണത്തിലൂടെയും റോഷാക്ക് വ്യത്യസ്തത പുലര്‍ത്തി.

ഒക്ടോബര്‍ 7 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ശേഷം നവംബര്‍ 11ന് റോഷാക്ക് ഡിസ്‌നി
പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം ടെലിവിഷനിലേക്കും
എത്തുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് റോഷാക്ക് എല്ലാ വീടുകളിലേക്കും എത്തുന്നത്. എന്നാല്‍
തീയതി അറിയിച്ചിട്ടില്ല.
  സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്
റോഷാക്ക്. മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ
ലൂക്ക് ആന്റണി.

യുകെ പൗരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറത്ത്
എത്തുന്നതാണ് കഥ. വനത്തിനുള്ളില്‍ വച്ച് ലൂക്കിന്റെ കാര്‍
 അപകടത്തില്‍ പെട്ടു. തുടര്‍ന്ന്
ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയാണ് ലൂക്ക്. അങ്ങനെയാണ്
ഉദ്വോഗ നിമിഷങ്ങളിലൂടെ കഥ പുരോഗമിക്കുന്നത്.  ആസിഫ് അലി, ബിന്ദു പണിക്കര്‍, ജഗദീഷ്,
കോട്ടയം നസീര്‍ തുടങ്ങിയ താരങ്ങളെല്ലാം അഭിനയത്തിന് കൈയ്യടി നേടിയിരുന്നു. കെട്ട്യോളാണെന്റെ
മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മുഖം
കാണിക്കാതെ അഭിനയിച്ചതിന് നടന്‍ ആസിഫ് അലി പ്രത്യേക അഭിനന്ദനം നേടിയിരുന്നു. ചിത്രത്തിന്റെ
വിജയാഘോഷത്തില്‍ മമ്മൂട്ടി ആസിഫ് അലിയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ചിരുന്നു.
