# ആരാധകര്‍ കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വിട്ട് മമ്മൂക്ക..!

- Link: https://ml.b4blaze.com/film-news/rorschach-official-trailer-releasing-tomorrow-at-6-pm
- Published: 2022-09-06T15:34:12+05:30
- Author: B4blaze News Desk

മമ്മൂക്കയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം റോഷാക്കിനെ കുറിച്ച് പുറത്ത് വരുന്ന ഓരോ
വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലടക്കം തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ സിനിമയെ കുറിച്ചുള്ള
ഏറ്റവും പുതിയ വിവരം പങ്കുവെച്ച് സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് മമ്മൂക്ക.
ആരാധകര്‍ കാത്തിരുന്ന ആ സന്തോഷവാര്‍ത്തയാണ് മമ്മൂക്ക ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുള്ള അപ്‌ഡേഷനാണ് മമ്മൂക്ക പുറത്ത് വിട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/305451778_640533344103337_373197121482645602_n.
jpg?resize=526%2C701&ssl=1)

നാളെ വൈകുന്നേരം ആറ് മണിക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുമെന്നാണ് മമ്മൂക്ക
അറിയിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ യൂട്യൂബ് ചാനല്‍ വഴിയാകും ട്രെയിലര്‍ പുറത്ത്
വിടുക എന്നാണ് അദ്ദേഹം അറിയിക്കുന്നത്. ട്രെയിലറിന് വേണ്ടി കാത്തിരിക്കൂ എന്നും മമ്മൂക്ക
അറിയിക്കുന്നു. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്.. സിനിമയുടെ
ഓരോ പോസ്റ്ററും സ്റ്റില്ലും ഒരുപാട് നിഗൂഢതകള്‍ നിറച്ചാണ് പുറത്ത് വിടുന്നത്.

ഇതാണ് സിനിമയെ കുറിച്ചുള്ള ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നതും. ഇപ്പോള്‍ ട്രെയിലറിനെ
കുറിച്ച് പുറത്ത് വിട്ട പോസ്റ്ററിലും മാസ് ലുക്കില്‍ ഇരിക്കുന്ന മമ്മൂക്കയെ കാണാം..
പോസ്റ്റര്‍ പുറത്ത് വിട്ട് പുതിയ വിശേഷം പങ്കുവെച്ചതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/rorschach-2.jpg?
resize=1280%2C720&ssl=1)

നിസാം ബഷീര്‍ സംവിധാനം ഒരുക്കുന്ന സിനിമ മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി
കമ്പനി തന്നെയാണ് നിര്‍മ്മിക്കുന്നത്. സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
സിനിമയുടെ ട്രെയിലര്‍ നാളെ പുറത്ത് വിടും എന്ന് അറിയിച്ചതോടെ മണിക്കൂറുകള്‍ എണ്ണി ആരാധകരും
കാത്തിരിക്കുകയാണ്.
