# പൃഥ്വിയുടെ ചോരയും, നീരുമാണ് ആടുജീവിതം! നടനെ അഭിനന്ദിച്ചുകൊണ്ടു റോഷൻ ആൻഡ്രുസ് 

- Link: https://ml.b4blaze.com/film-news/roshan-andrews-congratulated-actor-prthiviraj
- Published: 2024-04-03T12:41:51+05:30
- Author: Suji

ബ്ലെസി, പൃഥ്വിരാജ് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രമായ ആടുജീവിതം ഇപ്പോൾ ഗംഭീരപ്രേഷക
പ്രതികരണവുമായി മുന്നേറുകയാണ്, നിരവധി സെലിബ്രറ്റികളും, സിനിമ നിരൂപകരുമാണ് നടൻ പൃഥ്വിരാജിനെയും,
ബ്ലെസ്സിയെയും അഭിനന്ദിച്ചു രംഗത്തു എത്തുന്നത്, ഇപ്പോൾ ചലച്ചിത്ര സംവിധായകനും, നടനുമായ
റോഷൻ ആൻഡ്രുസ് നടൻ പൃഥ്വിരാജിന് അഭിനന്ദിച്ചു പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ അതീവ
ശ്രെദ്ധ പുലർത്തുന്നത്, അനുഭവമായി മാറുമ്പോളാണ് സിനിമ ഒരു ദൈവികമാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/aadu1.jpg?resize
=911%2C556&ssl=1)

അത് കൂടാതെ പൃഥ്വിരാജ് എന്ന നടന്റെ ചോരയും നീരുമാണ് ആടുജീവിതമെന്ന ഈ ചിത്രം, ബ്ലെസ്സി
ചേട്ടാ നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്‌ളാസിക് സൃഷ്ടിച്ചിരിക്കുന്നു. പൃഥ്വി ..
എന്റെ ആന്റണി മോസസ് എന്താണ് ഞാൻ പറയുക. നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിന്റെ
ആത്മാവ്, ഇത് നിങ്ങളുടെ മികച്ചതെന്ന് ഞാൻ പറയേണ്ടതുണ്ടോ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/bl1-1.jpg?resize
=617%2C350&ssl=1)

സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നിങ്ങളെ ഒരു നജീബ് ആക്കി തീർത്തിരിക്കുന്നു. ഒപ്പം
നജീബിനെ വിജയിപ്പിച്ചിരിക്കുന്നു. അടുത്ത വര്ഷം നടക്കുന്ന അവാർഡ് ചടങ്ങുകളിലും, ഒട്ടനവധി
ചലച്ചിത്ര മേളകളിലും നിങ്ങൾ റെഡ് കാർപെറ്റിലൂടെ നടകുന്നത് കാണുമെന്ന് പ്രതീഷിക്കുന്നു,
ഇതിന്റെ മുഴുവൻ ടീമിനും അഭിനന്ദനം റോഷൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/roshan1.jpg?resize
=838%2C553&ssl=1)

 
