# ഞങ്ങൾ പോസ്റ്റിട്ടത് ഞങ്ങളുടെ ഭാഗം വ്യക്തമാക്കാൻ വേണ്ടിയാണ്, വെറുതെ അവരെ ഇതിലേക്ക് വലിച്ചിഴക്കരുത്

- Link: https://ml.b4blaze.com/film-news/roshan-mathew-facebook-post
- Published: 2020-09-26T18:57:43+05:30
- Author: Rahul

മാഗസിൻ വനിതക്ക് തങ്ങൾ നൽകിയ അഭിമുഖം അവർ വളച്ചൊടിച്ചു എന്ന് പറഞ്ഞു നടൻ റോഷന്‍ മാത്യു
രംഗത്തെത്തിയിരുന്നു, തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടിയാണ് താരം ഈ വിവരം അറിയിച്ചത്,
ഇതിൽ താരത്തെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്ത് എത്തിയിരുന്നു, മാഗസിൻ റിപോർട്ടറെ ടാഗ്
ചെയ്താണ് റോഷൻ പോസ്റ്റിട്ടത്.
  ഇതോടെ ലേഖിയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.
എന്നാല്‍ താന്‍ ലേഖികയെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി
രംഗത്തെത്തിയിരിക്കുകയാണ് റോഷന്‍. ലേഖികയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം തന്നെ
നിരാശപ്പെടുത്തുന്നു എന്നും റോഷന്‍ ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ‘വനിത അഭിമുഖം നടത്തിയ
ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍
ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്. ട്രോളിങ്ങോ,
വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല. ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ
സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ
അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു’ എന്നാണ് റോഷന്റെ കുറിപ്പ്.
ഇതിനുശേഷം റോഷനെതിരെ ലേഖിക രംഗത്ത് എത്തിയിരുന്നു, തന്നെ വ്യക്തപരമായി ഉപദ്രവിക്കാനാണ്
റോഷൻ ശ്രമിക്കുന്നത് എന്ന് ലേഖിക അഭിപ്രായപ്പെട്ടത്. ഇതിനു പിന്നാലെയാണ് റോഷൻ വീണ്ടും
പോസ്റ്റുമായി എത്തിയത്  
