# ഹരീഷ് പേരടിയുടെ ‘റൂട്ട് നമ്പര്‍ 17’  ജനുവരി അഞ്ചിന്!!

- Link: https://ml.b4blaze.com/film-news/route-no-17-movie-tamil-movie-release
- Published: 2023-12-31T15:23:45+05:30
- Author: Anu

അഭിലാഷ് ജി. ദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റൂട്ട് നമ്പര്‍ 17’ തമിഴ് ചിത്രം
റിലീസ് പ്രഖ്യാപിച്ചു. ജിത്തന്‍ രമേഷ്, അരുവി മധന്‍, ഹരീഷ് പേരടി, അഖില്‍ പ്രഭാകര്‍,
ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍, മാസ്റ്റര്‍ നിഹാല്‍ അമര്‍, അഞ്ജു പാണ്ഡ്യ, ജന്നിഫര്‍ 
മാത്യു, ടൈറ്റസ് എബ്രഹാം, ഫ്രോളിക്ക് ജോര്‍ജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാവുന്നത്.

ജനുവരി അഞ്ചിന് ചിത്രം തിയ്യേറ്ററിലെത്തും. മൂവീ മാര്‍ക്ക് ആണ് ചിത്രം തിയ്യേറ്ററിലെത്തിക്കുന്നത്.
അഭിലാഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഡോക്ടര്‍ അമര്‍ രാമചന്ദ്രന്‍ 
ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ത് പ്രണവം നിര്‍വ്വഹിക്കുന്നു.
യുഗ ഭാരതി, കു കാര്‍ത്തിക്, സെന്തമിഴ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചന്‍ 
സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു.
  ശ്വേത മോഹന്‍, ഒഫ്രോ, റിത ത്യാഗരാജന്‍, ദേവു
മാത്യു എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. എഡിറ്റിംഗ്- അഖിലേഷ് മോഹന്‍, ആര്‍ട്ട്- മുരളി
ബേപ്പൂര്‍, മേക്കപ്പ്- റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ്- അനില്‍ കോട്ടുളി, സൗണ്ട് ഡിസൈന്‍&
മിക്‌സിംഗ്-എം.ആര്‍. രാജകൃഷ്ണന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ജാക്കി ജോണ്‍സണ്‍, ഡാന്‍സ് 
കൊറിയോഗ്രഫി- സജ്‌ന നജം, റജീഷ്, ഫ്രോളിക് ജോര്‍ജ്; ക്രിയേറ്റീവ് ഡയറക്ടര്‍- ജയശങ്കര്‍,
സ്റ്റില്‍സ്- ജയന്‍ തില്ലങ്കേരി എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
