# ആരാധകരെ ആവേശത്തിലാക്കി ആർആർആർ 2 ന്റെ പുത്തൻ അപ്ഡേറ്റ്

- Link: https://ml.b4blaze.com/film-news/rrr-2-latest-update
- Published: 2023-07-30T16:15:26+05:30
- Author: Shilpa

ഓസ്കാർ വേദിയിൽ വരെ തിളങ്ങിയ ഇന്ത്യൻ സിനിമയാണ് ആർആർആർ. രാജമൗലി സംവിധാനം ചെയ്ത ചിത്രം
വലിയ സ്വീകാര്യഥായാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ്
പ്രേക്ഷകരും. ആർആർആറിന്റെ ആരാധകർക്കുള്ള സന്തോഷവാർത്താക്കന് ഇപ്പോൾ പുറത്തുവരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-161157-300x296.png?resize=749%2C739&ssl=1)

ചിത്രത്തിന്റെ തിരക്കഥ ജോലികൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
രാജമൗലിയുടെ പിതാവും എഴുത്തുകാരനുമായ വിജയേന്ദ്ര പ്രസാദ് ആണ് ഇക്കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ആഫ്രിക്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിം​ഗ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-161246-300x243.png?resize=816%2C661&ssl=1)

ആഫ്രിക്കയിൽ നടക്കുന്ന രീതിയിലുള്ള കഥ രാജമൗലിയോട് പറഞ്ഞുവെന്നും അദ്ദേഹത്തിന് അത് 
ഇഷ്ടമായെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. നിലവിൽ മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി
ഒരു ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ്. ഈ ചിത്രത്തിന് ശേഷം മാത്രമെ ആർആർആർ 
2ന്റെ ജോലികളിലേക്ക് കടക്കുകയുള്ളൂവെന്നും പ്രസാദ് വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-30-161210-278x300.png?resize=719%2C776&ssl=1)
