# ആയിരവും കടന്ന് ആര്‍. ആര്‍. ആര്‍..!!

- Link: https://ml.b4blaze.com/film-news/rrr-box-office-collection-1100-crore
- Published: 2022-04-23T13:43:37+05:30
- Author: Rahul

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം എത്തുന്ന രാജമൗലി ചിത്രം എന്ന് കേട്ടപ്പോള്‍
തന്നെ ഒരു സൂപ്പര്‍ഹിറ്റ് മൂവി എന്നതില്‍ കുറഞ്ഞ് ആര്‍ ആര്‍ ആറിനെ കുറിച്ച്‌ ചിന്തിക്കാന്‍
അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് കഴിയുമായിരുന്നില്ല. കാത്തിരിപ്പും പ്രതീക്ഷയും വെറുതെ
ആയില്ല. ആരാധകരുടേയും സിനിമാ പ്രേമികളുടെ പ്രതീക്ഷകള്‍ക്ക് ഒരു പടി മുന്‍പില്‍ ആയിരുന്നു
ആര്‍. ആര്‍. ആറിന്റെ സ്ഥാനം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/SS-Rajamouli-confirms-
RRR-will-release-on-January-7-20221-2-300x218.jpg?resize=1155%2C839&ssl=1)

ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകളുടെ ഏറ്റവും പുതിയ വിശേഷമാണ് സിനിമാ ലോകത്ത്
ചര്‍ച്ചയായി മാറുന്നത്. ആര്‍ആര്‍ആര്‍ റിലീസായി ഒരുമാസത്തിനുള്ളില്‍ തന്നെ ആയിരം കോടി
കടന്ന വിവരമാണ് പുറത്ത് വരുന്നത്. ട്രേഡ് അനലിസ്റ്റായ മനോബാലയാണ് ഇക്കാര്യം പുറത്ത്
വിട്ടത്. കണക്കുകള്‍ പ്രകാരം, ചിത്രം ഇതുവരെ നേടിയത് 1100 കോടിയാണ്. സിനിമ റിലീസ് ആയി
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരം കോടി ക്ലബ്ബില്‍ എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/rrr1-300x169.jpg?
resize=1152%2C649&ssl=1)

ജനുവരി 7ന് ആദ്യം റിലീസ് നിശ്ചയിച്ചിരുന്ന സിനിമ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്നാണ്
മാറ്റിവെച്ചത്. പിന്നീട്, മാര്‍ച്ച് 25നാണ് ആര്‍ആര്‍ആര്‍ തീയറ്ററുകള്‍ വഴി ആരാധകരിലേക്ക്
എത്തിയത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍
അജയ് ദേവ്ഗണ്‍, ആലിയ
 ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/RRR-1-300x159.jpg?
resize=1149%2C609&ssl=1)

ശ്രിയ ശരണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയിരുന്നു. ആര്‍ 
ആര്‍ ആറിന്റെ ഹിന്ദി പതിപ്പ് മാത്രം ആദ്യവാരം ഇന്ത്യയില്‍ നിന്ന് നേടിയത് 132.59 കോടിയാണെന്നും
റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

 
