# അങ്ങനെ ഓരോ സീനിനും 75 ലക്ഷം രൂപ..!! രാജമൗലി പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകര്‍!

- Link: https://ml.b4blaze.com/film-news/rrr-movie-shooting-expense
- Published: 2022-01-02T21:43:43+05:30
- Author: Rahul

ജൂനിയര്‍ എന്‍ടിആറും രാംചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജമൗലി ചിത്രം
ആര്‍.ആര്‍.ആര്‍ന്റെ റീലിസ് തീയ്യതി മാറ്റിവെച്ചതോടെ ചിത്രത്തെ കുറിച്ചുള്ള ചില നിര്‍ണായക
വിവരങ്ങള്‍ പുറത്ത് വിടുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. 400 കോടിയോളും മുതല്‍
മുടക്കിലാണ് രാജമൗലി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ നായിക ആയി എത്തിയ
ബോളിവുഡ് താരം ആലിയയ്ക്ക് തന്നെ കോടികളാണ് പ്രതിഫലമായി നല്‍കേണ്ടി വന്നത്. ഇപ്പോഴിതാ
ചിത്രത്തിന്റെ കൂടുതല്‍ ചിലവുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. 
ചിത്രത്തിന്റെ ഇന്റര്‍വെല്‍ സീക്വന്‍സുകള്‍ ചിത്രീകരിക്കാനായി ചെലവാക്കിയ തുകയെ കുറിച്ചാണ്
അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്. 65 രാത്രികളിലായാണ് ഇന്റര്‍വെല്‍ സീക്വന്‍സുകള്‍
ചിത്രീകരിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/07_615951ecc2864-
300x169.jpg?resize=877%2C494&ssl=1)

ഓരോ ദിവസവും 75 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത് എന്നാണ് രൗജമൗലി പറയുന്നത്. വലിയ 
സീക്വന്‍സുകള്‍ ചിത്രീകരിക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമായി നടക്കുന്നില്ലെങ്കില്‍… 
ഉദാഹരണത്തിന്, ഞങ്ങള്‍ 65 രാത്രികളിലായാണ് ആര്‍ആര്‍ആറിന്റെ ഇന്റര്‍വെല്‍ സീക്വന്‍സ്
ഷൂട്ട് ചെയ്തത്, കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് അഭിനേതാക്കളും എത്തിയിരുന്നു.
ഒരു രാത്രി ഷൂട്ടിംഗിന് 75 ലക്ഷം രൂപയാണ് ചെലവ്. അതുകൊണ്ട് സമയത്തില്‍ എന്തെങ്കിലും
മാറ്റം വന്നാല്‍ ഞാന്‍ ശരിക്കും പിരിമുറുക്കത്തില്‍ ആകുമായിരുന്നു. എനിക്ക് ശരിക്കും
ദേഷ്യം വരും. ഞാന്‍ ശരിക്കും അസ്വസ്ഥനാകും. വളരെ ശാന്തനായ എന്റെ നിയന്ത്രണം അപ്പോള്‍
നഷ്ടമാകും എന്നാണ് സംവിധായകന്‍ പറയുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് എസ്.എസ് 
രാജമൗലി ചിത്രം ആര്‍ആര്‍ആറിന്റെ റിലീസ് നീട്ടി വച്ചിരിക്കുന്നത്.

 
