# റാണി ജ്വാല ഭായി മംമ്ത മോഹൻദാസ്; രുദ്രാംഗി ട്രെയ്‌ലർ പുറത്ത്!

- Link: https://ml.b4blaze.com/film-news/rudrangi-triler-out
- Published: 2023-06-28T13:15:45+05:30
- Author: Ajay

മംമ്ത മോഹൻദാസ് ആദ്യമായി നായികയാകുന്ന തെലുങ്ക് ചിത്രമാണ് ‘രുദ്രാംഗി’. അജയ് സമ്രാട്ടാണ്
സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സംവിധായകന്റേറുതന്നെയാണ സിനിമയുടെ തിരക്കഥയും. മംമ്ത മോഹൻദാസിന്റെ രണ്ടാമത്തെ തെലുങ്ക്
ചിത്രമാണ് രുദ്രാംഗി.

 ‘റാണി ജ്വാല ഭായി’യായാണ് മംമത ചിത്രത്തിൽ വേഷമിടുന്നത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ
റിലീസ്. ജഗപതി ബാബു, വിമലാ രാമൻ, ആശിഷ് ഗാന്ധി എന്നിവരും ‘രുദ്രാംഗി’യിൽ പ്രധാന വേഷത്തിൽ
എത്തുന്നുണ്ട്. സന്തോഷ് ഷനമോണിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഭാനു, അജയ് എന്നിവരാണ്
കൊറിയോഗ്രാഫി. രാസമായി ബാലകിഷനാണ് ചിത്രത്തിന്റെ നിർമാണം.ജിഎസ്‌കെ മീഡിയയാണ് ചിത്രത്തിന്റെ
പിആർഒ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mmthammr.jpg?resize
=1280%2C720&ssl=1)

മംമ്ത് ആദ്യമായി തെലുങ്ക് ചിത്രത്തിൽ വേഷമിട്ടത് ‘കേഡി’യിൽ ആണ്. കിരൺ കുമാറാണ് ചിത്രത്തിന്റെ
സംവിധാനം. നാഗാർജുനയായിരുന്നു ചിത്രത്തിലെ നായകൻ. അതേ സമയം ലൈവാണ് മംമ്ത മോഹൻദാസിന്റെ
മലയാളത്തിൽ ഇറങ്ങിയ ഒടുവിലത്തെ സിനിമ. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ
മംമ്തയോടൊപ്പം പ്രകാശ് വാര്യർ, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന കഥാപാത്രങ്ങളായി
എത്തിയത്.

 
