# ചിത്രത്തിന്റെ ദുബായ് റൈറ്റ്സ് എനിക്ക് വേണമെന്ന് ദിലീപ് വാശിപിടിച്ചു

- Link: https://ml.b4blaze.com/film-news/s-c-pilla-about-dileep
- Published: 2023-06-20T09:16:19+05:30
- Author: Rahul

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ദിലീപ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ദിലീപ്
മലയാള സിനിമയിൽ ജനപ്രീയ നായകൻ എന്ന വിശേഷണം നേടിയെടുത്തത്. നൂറിലധികം ചിത്രങ്ങളളിൽ 
ആണ് ദിലീപ് ഇതിനോടകം അഭിനയിച്ചത്. ആദ്യം സഹ നടന്റെ വേഷത്തിൽ കൂടി എത്തിയ താരം പിന്നീട്
നായകനായി മാറുകയായിരുന്നു.ദിലീപിന്റേതായി പുറത്തിറങ്ങിയ പല ചിത്രങ്ങളും ഇന്നും പ്രേഷകരുടെ
ഇഷ്ട്ട ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ സ്ഥാനം നേടിയിട്ടുണ്ട്. പറക്കും തളിക,
കല്യാണരാമൻ, പഞ്ചാബി ഹൗസ് തുടങ്ങിയ ചിത്രങ്ങൾ എല്ലാം അതിനു ഉദാഹരണമാണ്. വളരെ പെട്ടന്ന്
തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാൻ കഴിവുള്ള താരം നിരവധി കുടുംബ പ്രേക്ഷകരെ ആണ് ഇതിനോടകം
സ്വന്തമാക്കിയത്.

![Dileep (3)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/cropped-
Dileep-3-1.jpg?resize=640%2C853&ssl=1)

എന്നാൽ ഇപ്പോൾ നിർമ്മാതാവ് എസ് സി പിള്ള ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ്.
ദിലീപിനെതിരെ ഇപ്പോൾ പല സംവിധായകരും നിർമ്മാതാക്കളും രംഗത്ത് വന്നിരിക്കുന്ന സമയമാണിത്.
ഇത്തത്തിൽ ഇപ്പോൾ എസ് സി പിള്ള പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
പാസഞ്ചർ എന്ന ചിത്രമാണ് എസ് സി പിള്ള ദിലീപിനെ നായകനാക്കി എടുത്തത്. എന്നാൽ ചിത്രത്തിന്റെ
ഷൂട്ടിങ് സമയത്ത് ദിലീപ് തനിക്ക് മുന്നിൽ ഒരു ഡിമാൻഡ് വെച്ച് എന്നും വേറെ ഒരു വഴിയും
ഇല്ലാതിരുന്നത് കൊണ്ട് തനിക്ക് അത് അംഗീകരിക്കേണ്ടി വന്നു എന്നുമാണ് പിള്ള പറയുന്നത്.
പാസഞ്ചർ സിനിമയുടെ ഷൂട്ട് കഴിഞ്ഞു ഡബ്ബിങ് തുടങ്ങുന്ന സമയം ആയിരുന്നു. എന്നാൽ ഡബ്ബ്
ചെയ്യാൻ ദിലീപ് വന്നില്ല.

![Dileep](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/cropped-Dileep.
jpg?resize=640%2C853&ssl=1)

ദിലീപിനെ വിളിച്ചപ്പോൾ ദിലീപ് പറഞ്ഞത് ചിത്രത്തിന്റെ ദുബായ് റൈറ്റ് തനിക്ക് തരണം എന്നാണ്.
ആദ്യം അത് പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഡബ്ബ് ചെയ്യാൻ താൻ വരില്ല എന്ന് ദിലീപ് തറപ്പിച്ച്
പറഞ്ഞു. ഒടുവിൽ വേറെ ഒരു വഴിയും ഇല്ലാതെ വന്നപ്പോൾ ദിലീപിന്റെ ഡിമാൻഡ് താൻ അംഗീകരിക്കുകയായിരുന്നു.
കാരണം ദിലീപ് വന്നില്ല എങ്കിൽ ചിത്രം അവിടെ വെച്ച് മുടങ്ങിയേനെ എന്നും താൻ ശപിച്ച് 
കൊണ്ടാണ് ദിലീപിന് ചിത്രത്തിന്റെ ദുബായ് റൈറ്റ് കൊടുത്തത് എന്നുമാണ് ഒരു അഭിമുഖത്തിനിടയിൽ
എസ് സി പിള്ള പറഞ്ഞത്. എന്നാൽ ഇതിനോട് ദിലീപ് ഇത് വരെ പ്രതികരിച്ചിട്ടില്ല. ഇത്തരത്തിൽ
തനിക്കെത്തിരെ വരുന്ന ആരോപണങ്ങളോട് ഒന്ന് ദിലീപ് ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണു
ശ്രദ്ധേയമായ കാര്യം.
