# ആറ് ഭാഷകളിലായി ഒരു ബ്രഹ്മാണ്ഡ ചിത്രം പങ്കുവെച്ചു രാജമൗലി 

- Link: https://ml.b4blaze.com/film-news/s-s-raja-mouli-shared-in-made-in-india-movie
- Published: 2023-09-19T14:33:33+05:30
- Author: B4blaze News Desk

ഇന്ത്യൻ സിനിമയുടെ പിതാവായ എസ് എസ് രാജമൗലി ആറ്  ഭാഷകളിലായി ഒരു ബ്രെഹ്‌മാണ്ഡ ചിത്രം
തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. മറാത്തി, തെലുങ്ക്, ഹിന്ദി, തമിഴ് ,മലയാളം, 
കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്, ചിത്രത്തിന്റെ പ്രഖ്യാപന
വീഡിയോ ആണ് രജ മൗലി തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/made-in-india1.jpg?
resize=1075%2C563&ssl=1)

ദേശീയ അവാർഡ് ജേതാവായ നിതിൻ കക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ
വിവരണത്തിൽ തന്നെ ചിത്രത്തിന്റെ വികാരം തനിക്ക് മനസിലായി. ബയോപിക്ക് എടുക്കുക എന്നത്
വലിയ പരിശ്രമം ആണ്. ഒപ്പം ഒരു വെല്ലുവിളിയും, എങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാൻ നമ്മളുടെ
പയ്യന്മാർ തയ്യാർ ആണ്, വളരെ അഭിമാനത്തോടെ മെയ്ഡ്  ഇൻ ഇന്ത്യ അവതരിപ്പിക്കുന്നു എന്നാണ്
രാജമൗലി സോഷ്യൽ മീഡിയിൽ ഈ വീഡിയോക്ക് ഒപ്പം പങ്കുവെച്ച കുറിപ്പ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/rajamouli1.jpg?resize
=1080%2C793&ssl=1)

മെയ്ഡ്  ഇൻ ഇന്ത്യ  എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദിലും, ബോംബെയിലും ഇപ്പോൾ പുരോഗമിക്കുകയാണ്.
ഈ ചിത്രത്തിൽ വമ്പൻ താര നിര തന്നെയാണ് അഭിനയിക്കുന്നതെന്നും സൂചനകൾ തരുന്നുണ്ട്. ഇന്ത്യൻ
സിനിമയുടെ കുറെ ബയോപിക്കുകൾ കണ്ടിട്ട് അതിൽ നിന്നും വത്യസ്തമാണ് ഇത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/made-in-india2.jpg?
resize=1114%2C616&ssl=1)

 
