# ‘മനസ്സിന്റെ ഭാരം കുറക്കാന്‍ പലതും ചെയ്യുന്നു, എങ്കിലും ഈ വിങ്ങല്‍ കുറയുന്നില്ലല്ലോ’ സബീറ്റ ജോര്‍ജ്

- Link: https://ml.b4blaze.com/film-news/sabitta-george-about-her-father
- Published: 2022-03-22T21:29:53+05:30
- Author: Gargi

ചക്കപ്പഴം എന്ന പരമ്പരയിലെ അമ്മ വേഷത്തിലൂടെയാണ് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍
നടി സബീറ്റ ജോര്‍ജ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങള്‍
ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. പത്ത് വര്‍ഷം മുമ്പാണ് സബീറ്റ വിവാഹ മോചനം നേടിയത്.
മകള്‍ സാഷയാണ് ഇപ്പോള്‍ സബീറ്റയുടെ കൂട്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/sabitta-george.jpg?
resize=1200%2C628&ssl=1)

ജനനസമയത്ത് തലയ്ക്ക് ഏറ്റ ക്ഷതത്താല്‍ ഭിന്നശേഷിക്കാരനായി മാറിയ സബീറ്റയുടെ മൂത്തമകന്‍
മാക്സ് വെല്‍ നാല് വര്‍ഷം മുമ്പ് മരിച്ചിരുന്നു. കഴിഞ്ഞ മാസം താരത്തിന്റെ പിതാവും വിടവാങ്ങി.
പിതാവിന്റെ വിയോഗം കഴിഞ്ഞ് 30 ദിവസം കഴിഞ്ഞതിനെക്കുറിച്ച് കഴിഞ്ഞ ദിവസം താരം ഒരു പോസ്റ്റിട്ടു.‘
അച്ചന്‍ ഈ കൈ വിട്ടു എന്നെ തനിച്ചാക്കി പോയിട്ടു ഇന്ന് മുപ്പതു ദിവസം. മനസ്സിന്റെ ഭാരം
കുറക്കാന്‍ പലതും ചൈയ്യുന്നു. എങ്കിലും ഈ വിങ്ങല്‍ കുറയുന്നില്ലല്ലോ ഡാഡി. ഇന്നേക്ക്
30 ദിവസമായി. ഇനിയൊരിക്കലും ജീവിതം പഴയത് പോലെയാവില്ലല്ലോ, മിസ് യൂ ഡാഡി എന്നുമായിരുന്നു
സബീറ്റ കുറിച്ചത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അച്ഛന്റെ വേര്‍പാട് ആരാധകരെ അറിയിച്ചത്. എന്റെ മകന്‍ 
മാക്‌സിനൊപ്പം ചേരുന്നതില്‍ അച്ഛന്‍ സന്തുഷ്ടനാണെന്ന് എനിക്കറിയാം എന്നാണ് സബീറ്റ കുറിച്ചത്.
