# ഇനി കളി മാറും മോനെ..!! ബിബി ഹോട്ടലിലേക്ക് സാബുമോന്റെ മാസ് എന്‍ട്രി

- Link: https://ml.b4blaze.com/film-news/sabu-mon-again-in-big-boss-season-6
- Published: 2024-05-07T21:36:37+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ ആറ് പുതിയ വഴിത്തിരിവുകളിലേക്ക് കടക്കുകയാണ്. ഗെയിം ചേഞ്ചറായി
വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളെ ഇറക്കിയെങ്കിലും അവരെല്ലാം പുറത്തായി കഴിഞ്ഞു.ഈ ആഴ്ചയിലെ
ഹൗസിലെ ടാസ്‌ക് ഹോട്ടല്‍ ടാസ്‌കാണ്. പുറത്തുനിന്നും എത്തുന്ന ചലഞ്ചേര്‍സിനെ ഒരു അതിഥിയെപ്പോലെ
പരിപാലിക്കാന്‍ വീട്ടിലുള്ളവര്‍ ശ്രമിക്കണം എന്നതാണ് ഈ ടാസ്‌ക്. ഇത്തരത്തില്‍ ബിഗ് 
ബോസ് മലയാളം സീസണ്‍ 6 ലെ ഹോട്ടല്‍ ടാസ്‌കില്‍ ആദ്യത്തെ അതിഥി എത്തിയിരിക്കുകയാണ്.

ആദ്യ സീസണില്‍ വിജയിയായ സാബു ആണ് അതിഥിയായി എത്തിയിരിക്കുന്നത്. ആദ്യ സീസണില്‍ നിന്നുള്ള
മറ്റൊരു മത്സരാര്‍ത്ഥിയും ബിബി ഹോട്ടല്‍ ടാസ്‌കില്‍ അതിഥിയായി എത്തുന്നുണ്ട് എന്നും
റിപ്പോര്‍ട്ടുകളുണ്ട്. നടി ശ്വേത മേനോന്‍ ആണ് ബിബി ഹോട്ടലിലെ അടുത്ത അതിഥിയായി എന്നാണ്
റിപ്പോര്‍ട്ടുകള്‍.

ബിഗ് ബോസ് വീട് ഒരു ഹോട്ടല്‍ പോലെയായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ മുന്‍ സീസണിലെ മത്സരാര്‍ത്ഥികളായ
രജിത്ത് കുമാറും, ഡോ. റോബിനും ആയിരുന്നു ചലഞ്ചേര്‍സ് ആയി എത്തിയത്. ഡോ. റോബിനെ ആ ഷോയിലും
ബിഗ് ബോസ് പുറത്താക്കിയിരുന്നു. ബഹളം വച്ചതിനായിരുന്നു റബിനെ പുറത്താക്കിയത്. ഇത്തവണ
ഒന്നിലേറെ ചലഞ്ചേര്‍സ് വീട്ടിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.
  ഈ ഹോട്ടല്‍ ടാസ്‌ക്
ഒരു പവര്‍ ടാസ്‌കാണ്. അടുത്ത ആഴ്ചയിലെ പവര്‍ ടീം ആരാണ് എന്നാണ് ഈ ടാസ്‌കിലൂടെ തീരുമാനിക്കുക.
എന്തായാലും മലയാളം ബിഗ് ബോസ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേയര്‍ വീണ്ടും ബിഗ് ബോസിലേക്ക്
വരുന്നത് ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ
ആദ്യ സീസണില്‍ വിജയിയാണ് സാബു മോന്‍. ആദ്യ സീസണിന് ശേഷം ആദ്യമായിട്ടാണ് താരം വീണ്ടും
ഷോയിലേക്ക് എത്തുന്നത്.
