# പുകയില ഉത്പന്നങ്ങളുടെ പരസ്യം ഒന്നുപോലും സ്വീകരിച്ചിട്ടില്ല!! കാരണം വ്യക്തമാക്കി സച്ചിന്‍

- Link: https://ml.b4blaze.com/film-news/sachin-tendulkar-on-not-starring-in-tobacco-ads
- Published: 2023-05-30T20:05:17+05:30
- Author: Anu

ഇന്ത്യയുടെ കിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. വ്യക്തി ജീവിതത്തിലും 
ഏറെ മാതൃക തുടരുന്ന താരമാണ് സച്ചിന്‍. മോഹിപ്പിക്കുന്ന തുകകളുടെ പരസ്യങ്ങള്‍ വന്നിട്ടും
ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുത്ത് അതെല്ലാം വേണ്ടെന്ന് വച്ചെന്ന് താരം പറയുന്നു.

തനിക്ക് പുകയില ഉത്പന്നങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അത്
ഒഴിവാക്കിയതിനെ കുറിച്ച് താരം പങ്കുവച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്വച്ഛ് മുഖ് 
അഭിയാന്റെ സ്മൈല്‍ അംബാസിഡറാണ് സച്ചിന്‍. ധാരണാപത്രം ഒപ്പിട്ട ശേഷം സംസാരിക്കുകയായിരുന്നു
താരം.
  സ്‌കൂള്‍ കഴിഞ്ഞയുടനെയാണ് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് അവസരം
ലഭിച്ചത്. അന്നു മുതല്‍ ഒരുപാട് പരസ്യങ്ങളിലേക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, പുകയില
ഉത്പന്നങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്ന് തന്നോട് പിതാവ് പറഞ്ഞിട്ടുണ്ടെന്ന്
സച്ചിന്‍ പറഞ്ഞു.

പിന്നീട് ഇത്തരം ഓഫറുകള്‍ അനവധി വന്നിരുന്നു. എന്നാല്‍ അത് ഒന്നുപോലും സ്വീകരിച്ചിട്ടില്ലെന്നും
സച്ചിന്‍ പറഞ്ഞു. നല്ല ആരോഗ്യമുള്ള വായ, ഒരാളുടെ പൂര്‍ണ ആരോഗ്യത്തിന്റെ ലക്ഷണമാണ്.

ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഫിറ്റായിരിക്കണമെന്നും സച്ചിന്‍ പറഞ്ഞു. എല്ലാവരും
ഫിറ്റായിരിക്കാന്‍ ശ്രമിക്കുന്നുണ്ട്, ഫിറ്റ്‌നസ് ഇന്ന് ഒരു ട്രെന്റായി മാറിയിരിക്കുകയാണെന്നും
സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

> [#WATCH](https://twitter.com/hashtag/WATCH?src=hash&ref_src=twsrc%5Etfw) | Cricket
> legend Sachin Tendulkar appointed as “Smile Ambassador” of Maharashtra for the
> State’s Swachh Mukh Abhiyan. [pic.twitter.com/27wOAOLOI2](https://t.co/27wOAOLOI2)
> — ANI (@ANI) [May 30, 2023](https://twitter.com/ANI/status/1663472956067176449?ref_src=twsrc%5Etfw)
