# നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെക്കുറിച്ച് സംവിധായകൻ സച്ചി പറഞ്ഞ വാക്കുകൾ !!

- Link: https://ml.b4blaze.com/film-news/sachy-about-dileep-issue
- Published: 2022-02-15T11:35:18+05:30
- Author: Rahul

ജനപ്രിയനായകനാണ് ദിലീപ്. നിരവധി വേഷങ്ങളിലൂടെയാണ് ദിലീപ് ജനപ്രിയനായകനെന്ന പദവിയിലേക്ക്
ഉയര്‍ന്നത്. ഇങ്ങനെ ജനപ്രീതി ആർജിച്ച് നിൽക്കുന്ന സമയത്താണ് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട
സംഭവത്തിൽ ദിലീപ് പ്രതിയാകുന്നതും അറസ്റ്റും എല്ലാം. പിന്നീട് ഈ കേസിൽ ദിലീപിന് ജാമ്യം
ലഭിക്കുകയും മറ്റും ഉണ്ടായിരുന്നു. ഇപ്പോൾ ഈ കേസ് വീണ്ടും ചർച്ച വിഷയം ആയപ്പോൾ സംവിധയകാൻ
സച്ചി ദിലീപിനെക്കുറിച്ച് മുൻപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/978082-director-
sachi.jpg?resize=1000%2C600&ssl=1)

സച്ചിയുടെ വാക്കുകൾ : ഒന്നാമതായി നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നു എന്നതിൽ ആർക്കും
ഒരു സംശയവും ഇല്ല. ഈ മുറവിളി കൂട്ടുന്ന എല്ലാവരും അംഗീകരിക്കുന്ന കാര്യവും ആണ്. ദിലീപ്
എന്ന നടൻ എന്നോ ഇത്രയും സ്വതീന ശക്തി ഉള്ള വെക്തിയെന്നോ എന്ന രീതിയിൽ ഉള്ള പരിഗണന സർക്കാരിൽ
നിന്നോ പോലീസിൽ നിന്നോ കിട്ടുന്നില്ല എന്നത് വളരെ വ്യക്തമാണ്. ഇതിൽ എന്താണ് നടന്നത്
എന്നത് കോടതിയിൽ തെളിയിക്കപ്പെടേണ്ട കാര്യമാണ്. ഈ കേസ് തെളിയിക്കപ്പെടുന്നത് വരെ നിരപരാധിയായി
കാണണം എന്നാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/out-on-bail-dileep-
759.jpg?resize=759%2C422&ssl=1)

പോലീസ് നൽകുന്ന സാക്ഷികളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്ക് കുറ്റക്കാരൻ
ആണോ അല്ലയോ എന്ന് കണ്ടെത്താൻ. ഈ സമയത്ത് ദിലീപിനെതിരെയുള്ള മുറവിളികൾ കാണുമ്പോൾ ഒരു
പരുധി വരെ ആക്രമിക്കപ്പെട്ട വെക്തിയോടുള്ള അനുകമ്പയേക്കാൾ കൂടുതൽ മറ്റെന്തെല്ലാം കാരണങ്ങളാൽ
കൊണ്ടുള്ള വൈരാഗ്യം തീർക്കാനുള്ള അവസരം കിട്ടുന്നതായിട്ടാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്.
അതല്ലാതെ ഇത്രയധികം ആക്രമിക്കപ്പെട്ടുന്ന രീതിയിലുള്ള സംസാരങ്ങളും ചർച്ചകളും എല്ലാം
നടക്കുന്നത് കാണുമ്പോൾ നമുക്കെല്ലാം മനസിലാക്കാവുന്നതേ ഉള്ളു. ദിലീപ് എന്ന വെക്തി ഇതുപോലെ
ഒരു ഹീനകൃത്യം ചെയ്യുമെന്നോ ചെയ്യിപ്പിക്കുമെന്നോ ഞാൻ സ്വാപനത്തിൽ പോലും വിശ്വസിക്കുന്നില്ല.
അതെന്റെ വിശ്വാസമാണ്. എന്നുമാണ് അദ്ദേഹം പറയുന്നത്.
