# ഇതൊരു റൂമിൽ പോയി മാത്രം ചെയ്യേണ്ട സംഭവമല്ല, സാധിക വേണുഗോപാൽ

- Link: https://ml.b4blaze.com/film-news/sadhika-about-acting
- Published: 2023-09-04T15:48:12+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. മോഡലിങ്ങിൽ കൂടി ആണ് താരം അഭിനയത്തിലേക്ക്
എത്തുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും ആണ് താരം ഇതിനോടകം അഭിനയിച്ചത്. നിരവധി
ഷോർട്ട് ഫിലിമുകളിലും ഇതിനോടകം സാധിക അഭിനയിച്ചിട്ടുണ്ട്. അതെല്ലാം തന്നെ വലിയ രീതിയിൽ
ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി നല്ല കഥാപാത്രങ്ങളെ ആണ് ഇതിനോടകം സാധിക
അവതരിപ്പിച്ചിരിക്കുന്നത്. മോഡലിംഗിലും സജീവമായ താരം സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ
ഒക്കെ പങ്കുവെക്കാറുണ്ട്. അവയെല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.
എന്നാൽ പലപ്പോഴും ഇത്തരത്തിൽ സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങളും ഉണ്ടാകാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sadhika2.jpeg?resize
=1440%2C1440&ssl=1)

എന്നാൽ അതിനെ ഒക്കെ ശക്തമായി തന്നെ എതിർത്ത് കൊണ്ടും സാധിക വന്നിട്ടുണ്ട്. ഇപ്പോഴിതാ
ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുന്നത് എങ്ങനെ എന്ന് തുറന്നു പറയുകയാണ് സാധിക. ഇന്റിമേറ്റ്
രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ എല്ലാവര്ക്കും മുന്നിൽ നിന്നാണ് അത്തരം രംഗങ്ങൾ ഷൂട്ട് 
ചെയ്യുന്നത്. രണ്ടു പേര് മാത്രം ഒരു മുറിയിൽ വെച്ച് ചെയ്യുന്ന കാര്യങ്ങൾ അല്ല അത്. 
ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ അന്ന് സെറ്റിൽ ഉള്ളവർ എല്ലാം വരും. എല്ലാവര്ക്കും
ഇത് കാണുന്നത് എന്തോ വലിയ വികാരം ആണെന്നാണ് തോന്നുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sadhika1.jpeg?resize
=1080%2C1350&ssl=1)

ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ ടെൻഷൻ ആണ്. പിന്നെ നമ്മൾ അതുമായി അങ്ങ്
പൊരുത്തപ്പെടും. കഥയിൽ അങ്ങനെ ഒരു രംഗം അത്യാവശ്യമാണ് എങ്കിൽ നമുക്ക് അങ്ങനെ അഭിനയിച്ചല്ലേ
പറ്റു. പലപ്പോഴും എന്നെക്കാളും പ്രായം കുറഞ്ഞ പയ്യന്മാർക്ക് ഒപ്പമാണ് അങ്ങനെ അഭിനയിക്കേണ്ടി
വന്നിട്ടുള്ളത്. അത് കൊണ്ട് തന്നെ ആ രംഗത്തിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ താൻ അവരുമായി
സംസാരിക്കാറുണ്ട്. അവരോട് സംസാരിച്ച് അവർക്ക് ഓക്കേ ആണെന്ന് അറിഞ്ഞതിന് ശേഷമാണ് ആ രംഗങ്ങളിൽ
അഭിനയിക്കുന്നത് എന്നുമാണ് സാധിക പറയുന്നത്.
