# ശരിക്കും ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ പെട്ട് പോയ സമയം ആയിരുന്നു അത്

- Link: https://ml.b4blaze.com/film-news/sadhika-about-friendship
- Published: 2023-08-22T12:33:19+05:30
- Author: Devika

നിരവദി ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. പരസ്യങ്ങളിൽ കൂടിയും മോഡലിംഗ് രംഗത്ത് 
കൂടിയുമാണ് സാധിക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ശേഷം താരം അഭിനയത്തിലേക്കും
സജീവം ആകുകയായിരുന്നു. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ഷോർട്ട് ഫിലിമുകളിൽ ആണ്
താരം കൂടുതൽ അഭിനയിച്ചിട്ടുള്ളത്. താരത്തിന്റെ അഭിനയം ശ്രദ്ധ നേടിയതോടെ സിനിമയിലും 
സീരിയലുകളിലേക്കും എല്ലാം താരത്തിന് അവസരം ലഭിക്കുകയായിരുന്നു. ഇന്ന്  സോഷ്യൽ മീഡിയയിൽ
സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം വലിയ
രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sadhika1.jpeg?resize
=1080%2C1350&ssl=1)

സാധിക്കയുടെ അഭിമുഖങ്ങൾ എല്ലാം പലപ്പോഴും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാറുള്ളവയാണ്.
അത്തരം ഒരു അഭിമുഖത്തിൽ താരം പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.
എനിക്ക് പൊതുവെ പെൺ സുഹൃത്തുക്കൾ ഇല്ല. പെൺ സുഹൃത്തുക്കളുമായുള്ള സൗഹൃദം ഞാൻ നിർത്തിയത്
ആണ്. അതിനു ഒരു കാരണവും ഉണ്ട്. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോൾ ഞാനും എന്റെ ഒരാണ്ട് 
പെൺ സുഹൃത്തുക്കളും ചേർന്ന് ക്ലാസ്സ് കട്ട് ചെയ്തു കറങ്ങാൻ പോയി. സത്യത്തിൽ ഈ കാര്യം
ഞാൻ എന്റെ വീട്ടിൽ പറഞ്ഞാൽ എനിക്ക് പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഉണ്ടാകില്ല. കാരണം
എനിക്ക് അത്യാവശ്യം ഫ്രീഡം തന്നാണ് എന്റെ പരെന്റ്സ് എന്നെ വളർത്തിയത്. എന്നാൽ അവർ എന്നോട്
പറഞ്ഞു വീട്ടിൽ പറയണ്ട എന്ന്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sadhika4.jpeg?resize
=1080%2C1350&ssl=1)

അങ്ങനെ ഞാൻ വീട്ടിൽ പറയാതെ പോയി. എന്നാൽ ഞങ്ങൾ ക്ലാസിനു ചെല്ലാതിരുന്നത് കൊണ്ട് പ്രിൻസിപ്പാൾ
എന്റെ അമ്മയെ വിളിച്ച് ചോദിച്ചപ്പോൾ ഞാൻ സ്കൂളിലേക്ക് വന്നു എന്ന് ‘അമ്മ പറഞ്ഞു. പിറ്റേന്ന്
അമ്മയോട് സ്കൂളിൽ വരാൻ പറഞ്ഞു. അങ്ങനെ ഞങ്ങളുടെ മൂന്ന് പേരുടെയും രക്ഷകർത്താക്കൾ സ്കൂളിൽ
വന്നു. അവിടെ വെച്ച് ചോദിച്ചപ്പോൾ അവരുടെ രണ്ടു പേരുടെയും രക്ഷകർത്താക്കൾ പറഞ്ഞു അവർ
വീട്ടിൽ പറഞ്ഞിട്ടാണ് പോയത് എന്ന്. എന്നാൽ താൻ ഒന്നും അറിഞ്ഞില്ല എന്ന് എന്റെ അമ്മയും
പറഞ്ഞു. ജീവിതത്തിൽ എന്ത് ചെയ്യണം എന്ന് അറിയാതെ പെട്ട് പോയ സമയം ആയിരുന്നു അത്. എനിക്ക്
ഒരാഴ്ച സ്കൂളിൽ സസ്‌പെൻഷൻ കിട്ടി. അതോടെ നിർത്തി പെണ്കുട്ടികളുമായുള്ള സൗഹൃദം എന്നും
സാധിക പറഞ്ഞു.

 

 

 

 

 

 

 

 
