# സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല, സാധിക വേണുഗോപാൽ

- Link: https://ml.b4blaze.com/film-news/sadhika-about-life
- Published: 2024-05-31T10:12:05+05:30
- Author: Devika Rahul

സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും വരുന്ന അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചുമൊക്കെ
മുൻപും അഭിമുഖങ്ങളിലൂടെയൊക്കെ സംസാരിച്ചിട്ടുള്ള നടിയാണ് സാധിക വേണുഗോപാൽ. പുതിയ ഒരു
അഭിമുഖത്തിലൂടെ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കു വെക്കുകയാണ് ഇപ്പോൾ നടി
സാധിക വേണുഗോപാൽ. മലയാളത്തിലെ ഒരു ഓൺലൈൻ സീരിയൽ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 
നടി തന്റെ മനസ് തുറന്നത്. പുരുഷൻമാർക്ക് നേരെ സ്ത്രീകൾ വ്യാജ പരാതി ഉന്നയിക്കുന്നത്
ശരിയല്ലെന്ന് സാധിക വ്യക്തമാക്കി. ഇക്വാലിറ്റിയാണ് നമ്മൾ എപ്പോഴും പറയുന്നത്. അപ്പോൾ
തുല്യമായിരിക്കണം. ജാതിയുടെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും ഹ്യൂമൺ റൈറ്റ്സിന്റെ
കാര്യത്തിലായാലും തുല്യമായിരിക്കണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/sadhika3.jpg?resize
=800%2C602&ssl=1)

സ്കൂളിലും ജോലിക്കും ചില കമ്മ്യൂണറ്റിക്ക് മാത്രം മുൻഗണന നൽകുന്നതും തനിക്കിഷ്ടമല്ലാത്ത
കാര്യമാണ്. ഇതൊക്കെ എടുത്ത് കളയേണ്ട കാര്യമാണെന്നും സാധിക വേണുഗോപാൽ വ്യക്തമാക്കി.
എവിടെ കൊണ്ടിട്ടാലും ഉയർന്ന് വരുന്ന ആളാണ് താനെന്നും സാധിക വ്യക്തമാക്കി. പൂർണമായും
തകർന്ന് പോയി, ഒന്നുമില്ലാതെ നിൽക്കുന്ന സാഹചര്യം നമുക്കെല്ലാവർക്കും ഉണ്ടാകും. അവിടെയൊന്നും
നമ്മൾ നിൽക്കരുത് എന്നാണ് തന്റെ കാഴ്ചപ്പാടെന്നും സാധിക പറയുന്നു. തന്റെ ജീവിതത്തിൽ
വന്ന മാറ്റങ്ങളെക്കുറിച്ചും സാധിക സംസാരിക്കുന്നുണ്ട്. ചെയ്യുന്ന ജോലിക്ക് പ്രതിഫലം
കൃത്യമായി പറഞ്ഞ് വാങ്ങിക്കും, ഫ്രീയായി ഒന്നും താൻ ചെയ്ത് കൊടുക്കാറില്ല. ഫോട്ടോഷൂട്ട്
പോലും പെയ്ഡായാണ്. കാരണം എനിക്കത് കൊണ്ട് ഗുണമില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sadhika-1-.jpg?resize
=1200%2C628&ssl=1)

ഇതെല്ലാം ഇപ്പോൾ താൻ ശ്രദ്ധിക്കുന്ന കാര്യങ്ങളാണെന്നും സാധിക വേണുഗോപാൽ വ്യക്തമാക്കി.
ബിഗ് ബോസിൽ നിന്നും തനിക്ക് ക്ഷണം വന്നിരുന്നെന്നും സാധിക വേണുഗോപാൽ വ്യക്തമാക്കി. 
പേടി കൊണ്ടല്ല ബിഗ് ബോസിൽ പോകാത്തത്. ഒരിക്കൽ ബിഗ് ബോസിൽ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയും
ചെയ്തിരുന്നു. കാരണം എന്തെന്നാൽ നല്ല പേയ്മെന്റാണ്. പ്രശസ്തി നമുക്ക് പറയാൻ പറ്റില്ല.
പ്രേക്ഷകർക്ക് പരിചിതരായതിനാൽ അവർക്ക് പ്രതീക്ഷ കാണും. മൂന്ന് മാസം ഷോയ്ക്ക് വേണ്ടി
മാറ്റി വെക്കേണ്ടി വരും. അത് കൊണ്ടാണ് ബിഗ് ബോസിലേക്ക് താൻ പോകാത്തതെന്നും സാധിക വ്യക്തമാക്കി.
ഇപ്പോൾ താൻ കടം കൊടുക്കാറില്ല. ആരെങ്കിലും ചോദിച്ചാൽ ഇല്ലെന്ന് പറയുമെന്നാണ് സാധിക
പറയുന്നത്. പത്തോ അഞ്ഞൂറോ വെറുതെ തരാം, തിരിച്ച് തരേണ്ടെന്ന് പറയും. കടം ചോദിക്കുന്നവർ
തിരിച്ച് തരില്ല. ഭാര്യക്കോ മറ്റാർക്കെങ്കിലോ അസുഖമാണെന്നൊക്കെ പറഞ്ഞ് പൈസ വാങ്ങും.
കുറച്ച് കഴിയുമ്പോൾ ഇവരെല്ലാം കൂടി വെള്ളമടിക്കുകയായിരിക്കും എന്നും സാധിക പറയുന്നു.
വാങ്ങുന്ന പ്രതിഫലത്തെപ്പറ്റിയും സാധിക അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ
വളരെ ആക്റ്റീവ് ആയ സാധിക ഫോട്ടോഷൂട്ടുകൾ ഒക്കെ നിരന്തരമായി ചെയ്യുന്നയാളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sadhika1.jpg?resize
=1200%2C628&ssl=1)

നടിയിട്ട് ഫോട്ടോയ്ക്കും വീഡിയോയ്ക്ക് കീഴിൽ വിമർശിച്ചും പരിഹസിച്ചുമൊക്കെ കമന്റുകൾ
കുറിക്കുന്നവരുണ്ട്. അത്തരക്കാർക്കുള്ള മറുപടിയും നടി സ്പോട്ടിൽ നൽകാറുമുണ്ട്. തന്നെ
പറയുന്നതിലപ്പുറം വീട്ടുകാരെയുള്‍പ്പെടെ അധിക്ഷേപിക്കുന്നത് അസഹനീയമാണെന്ന് സാധിക നേരത്തെ
വ്യക്തമാക്കിയിട്ടുണ്ട്. വിമർശിക്കുന്നവർക്കുള്ള വിശദീകരണവും നടി ഈയൊരു അഭിമുഖത്തിലൂടെ
നൽകുന്നുണ്ട്. സിനിമയിൽ അവസരം ലഭിക്കാനാണ് ഫോട്ടോഷൂട്ട് ചെയ്യുന്നതെന്ന് പറയുന്നവരുണ്ട്,
എന്നാൽ തനിക്ക് ഫോട്ടോകൾ എടുക്കാൻ ഇഷ്ടമുള്ളത് കൊണ്ടാണ് ഫോട്ടോഷൂട്ട് ചെയ്യുന്നത്.
തന്നെ ഒരു ഫോട്ടോഗ്രാഫർ അപ്രോച്ച് ചെയ്യുമ്പോൾ അവരുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാനാണ്
തന്നെ വിളിക്കുന്നത്. ആ സമയത്തിന് താൻ ചാർജ് ചെയ്യും. ഫ്രീയായി ആർക്കും ഒന്നും ചെയ്യില്ലെന്നും
സാധിക വേണുഗോപാൽ വ്യക്തമാക്കി. ബിക്കിനി ഫോട്ടോഷൂട്ട് ഇതുവരെ താൻ ചെയ്തിട്ടില്ല. തനിക്ക്
കംഫർട്ട് ഇല്ലാത്തത് കൊണ്ടാണത്. തനിക്ക് പറ്റാത്ത വസ്ത്രങ്ങളിൽ ഇതുവരെ താൻ ഫോട്ടോഷൂട്ട്
ചെയ്തിട്ടില്ലെന്നും സാധിക വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sadhika1.jpeg?resize
=1080%2C1350&ssl=1)

പട്ടുസാരി എന്ന ഹിറ്റ് പരമ്പരയിലൂടെയാണ് സാധിക വേണു ഗോപാല്‍ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ
ഇഷ്ട നടിയായി മാറുന്നത്. തനിക്ക് സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല.
പത്ത് വര്‍ഷമായി സിനിമാ രംഗത്ത് ഉണ്ടായിട്ടും അന്ന് നില്‍ക്കുന്ന അതേ പൊസിഷനില്‍ തന്നെയാണ്
ഇന്ന് നില്‍ക്കുന്നത്. തനിക്ക് പ്രത്യേകിച്ച്‌ ഉയര്‍ച്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല.
മോശം സമീപനങ്ങള്‍ കാരണം പുറത്ത് ഷോകള്‍ ചെയ്തിട്ടില്ലെന്നും സാധിക മുൻപൊരു അഭിമുഖത്തിലൂടെ
വ്യക്തമാക്കിയിരുന്നു. താൻ വിവാഹമോചിതയായതിനെക്കുറിച്ചും അന്ന് സാധിക സംസാരിച്ചു. ഒരു
വര്‍ഷക്കാലത്തെ പരിചയത്തിന് ശേഷമാണ് വിവാഹം ചെയ്തത്. അത് ശരിയായില്ല. കുറച്ച്‌ കാലത്തേക്ക്
സീരിയസായ പ്രണയം തനിക്കുണ്ടാകില്ലെന്നും സാധിക അന്ന് വ്യക്തമാക്കിയിരുന്നു.
