# നഷ്ടപ്പെടുന്നത് നിങ്ങളുടെ മാത്രം ഊർജമാണ്, സാധിക വേണുഗോപാൽ

- Link: https://ml.b4blaze.com/film-news/sadhika-about-post-2
- Published: 2023-09-13T09:10:05+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഷോർട്ട്
ഫിലിമുകളിലും സജീവമായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ  വളരെ ആക്റ്റീവ് ആയ
താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍
കൂടിയായ സാധിക അൽപ്പം മോഡേൺ വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍
ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടി നൽകാനും താരം മറക്കാറില്ല.
പലപ്പോഴും തന്നെ വിമർശിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെയാണ് താരം മറുപടി കൊടുക്കാറുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sadhika2.jpeg?resize
=1440%2C1440&ssl=1)

പലപ്പോഴും ഇത്തരത്തിൽ സാധിക നൽകുന്ന മറുപടികൾ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോൾ
ഇത്തരത്തിൽ സാധിക തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേഷകരുടെ ശ്രദ്ധ
നേടിയിരിക്കുന്നത്. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, നിങ്ങൾ എന്റെ ചിത്രം നോക്കി സ്വയംഭോഗം
ചെയ്യുകയും നിങ്ങളുടെ ഊർജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിൽ, എനിക്കതിൽ ഒന്നും
ചെയ്യാനില്ല. പക്ഷെ നിങ്ങൾ അനാവശ്യ കമന്റിടുകയോ എന്റെ ഇൻബോക്സിലേക്ക് വേണ്ടാത്തത് അയക്കുകയും
ചെയ്താൽ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാൻ വൈകില്ല.
നട്ടെല്ലുള്ളവരെ പോലെ പെരുമാറണം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sadhika1.jpeg?resize
=1440%2C1440&ssl=1)

നിങ്ങൾക്ക് എന്തെങ്കിലുമോ ആരെയെങ്കിലുമോ കണ്ട് സ്വയം തൃപ്തിപ്പെടുത്തണമെങ്കിൽ ആയിക്കോളൂ.
അത് നിങ്ങളുടെ ജീവിതം. പക്ഷെ അത് സ്വകാര്യമായി വെക്കണം, പരസ്യമായി ചെയ്യരുത്. കമന്റ്
ചെയ്യാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടെ രീതിയനുസരിച്ച് വിമർശിക്കുകയും
ചെയ്യാം. പക്ഷെ ബഹുമാനം വേണം. ഞാനും വികാരങ്ങളുള്ള മനുഷ്യനാണ്, സ്ത്രീയാണ്. നിങ്ങളും
ജനിച്ചത് ഒരു സ്ത്രീയ്ക്കാണ്. അതിനാൽ ബഹുമാനിക്കാൻ പഠിക്കുകയെന്നാണ് സാധിക പറയുന്നത്.
ഞാൻ ഫോളേവേഴ്സിന് കൂട്ടാനല്ല ഇവിടെ നിൽക്കുന്നത്. എണ്ണത്തേക്കാൾ നിലവാരത്തിനാണ് ഞാൻ
പ്രാധാന്യം നൽകുന്നതെന്നും ആണ് താരം പറയുന്നത്. നിരവധി കമെന്റുകളും താരത്തിന്റെ ഈ പോസ്റ്റിന്
ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.
