# ടാറ്റൂ അടിക്കുന്ന വീഡിയോയുമായി സാധിക, രണ്ടു ടാറ്റൂ ഒരുമിച്ച് അടിച്ച് താരം!

- Link: https://ml.b4blaze.com/film-news/sadhika-new-tattoo
- Published: 2021-03-09T13:07:33+05:30
- Author: Sreekumar

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സാധിക. മോഡലിങ്ങിലും അഭിനയത്തിലുമെല്ലാം
ഒരുപോലെ തിളങ്ങി നിൽക്കുന്ന താരം ഷോർട്ട് ഫിലിമുകളിലും സജീവമാണ്. താരം തന്റെ വിശേഷങ്ങൾ
എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്. അതിനെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ്
ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതും. സാധിക പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ
പെട്ടന്നാണ് ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ നടത്തുന്ന ഫോട്ടോഷൂട്ടുകളിൽ പലതും പല തരത്തിൽ
ഉള്ള വിവാങ്ങൾക്ക് വഴി തെളിയിച്ചിട്ടും ഉണ്ട്. എന്നാൽ അതൊന്നും താരം കാര്യമാക്കുകയില്ല
എന്ന് മാത്രമല്ല, വീണ്ടും ഫോട്ടോഷൂട്ടുകൾ നടത്താറുമുണ്ട്.

ഇപ്പോൾ താരം രണ്ടാമതും ടാറ്റൂ അടിച്ചിരിക്കുകയാണ്. അതിന്റെ വീഡിയോ സാധിക തന്നെ തന്റെ
ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. വനിതാ ദിനത്തോട് അനുബന്ധിച്ച് തനിക്ക്
വേണ്ടി തന്റെ സന്തോഷത്തിന് വേണ്ടി ചെയ്ത കാര്യം എന്നാണു ടാറ്റൂ അടിച്ചതിനോട് സാധിക 
പ്രതികരിച്ചത്. രണ്ടു ടാറ്റൂ ആണ് സാധിക പതിപ്പിച്ചിരിക്കുന്നത്. ദ് ഡീപ് ഇങ്ക് സ്റ്റുഡിയോസിൽ
നിന്നാണ് നടി പച്ചകുത്തിയത്. താൻ പതിപ്പിച്ചിരിക്കുന്ന ഈ ടാറ്റൂവിന് പ്രത്യേകതകൾ ഒരുപാട്
ഉണ്ടെന്നും താരം വ്യക്തമാക്കി. ഇപ്പോൾ തന്റെ ശരീരത്തിൽ മൊത്തം മൂന്ന് ടാറ്റൂ ഉണ്ടെന്നും
സാധിക പറഞ്ഞു. സാധിക പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി
കഴിഞ്ഞു.

ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക സിനിമലോകത്തിലേക്ക് എത്തിയത്.
അതിനു ശേഷം “കലികാലം”, “എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും”,”ബ്രേക്കിംഗ് ന്യൂസ്”
തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് . ശേഷം നിരവതി ടെലിവിഷൻ പരമ്പരകളുടെയും ഷോർട്ട്
ഫിലിമുകളുടെയും ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന
സ്റ്റാർ മാജിക്കിൽ മത്സരാർത്ഥിയായി എത്തുകയാണ് താരം.
