# ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

- Link: https://ml.b4blaze.com/film-news/sadhika-venugopal-about-comment
- Published: 2024-07-01T11:42:19+05:30
- Author: Devika Rahul

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും 
അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. 
അവതാരകയായും സീരിയല്‍ താരമായുമെല്ലാം സാധിക സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്റ്റാര്‍
മാജിക്കിലൂടേയും സാധിക ആരാധകരെ നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും റീലുകളുമെല്ലാം
വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
ബോള്‍ഡ് ലുക്കിലുള്ള തന്റെ കിടിലന്‍ ചിത്രങ്ങളാണ് സാധിക പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം
സാധിക പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. സ്ത്രീ ശക്തിയെക്കുറിച്ചും ആത്മവിശ്വാസത്തെക്കുറിച്ചുമൊക്കെയാണ്
സാധിക സംസാരിക്കുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കരുത്ത് വേണം എന്ന്
ഞാന്‍ കരുതുന്നില്ല. വേണ്ടത് അവരേക്കാള്‍ തന്നെയാണ്. ഒരു സ്ത്രീയ്ക്ക് ധരിക്കാന്‍ സാധിക്കുന്ന
ഏറ്റവും മനോഹരമായത് ആത്മവിശ്വാസമാണ് എന്നാണ് സാധിക പറയുന്നത്. നിരവധി പേരാണ് സാധികയുടെ
ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലര്‍ താരത്തെ പരിഹസിക്കാനും ശ്രമിക്കുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/12/sadhika3.jpg?resize
=800%2C602&ssl=1)

പൊക്കി പറയുകയാണെന്ന് വിചാരിക്കരുത് ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു എന്നായിരുന്നു
ഒരാളുടെ കമന്റ്. ഇതിന് തംപ്‌സ് അപ്പ് നൽകിയായിരുന്നു സാധിക മറുപടി നൽകിയത്. ഒരു സ്ത്രീ
സുന്ദരിയാണ് എന്ന് പറയുന്നത് അവളുടെ സ്വഭാവത്തെയും സ്വന്ദര്യത്തെയും വിലയിരുത്തിയാണ്
എന്നാല്‍ നിങ്ങളുടെ സ്വന്ദര്യം എവിടെയോ നഷ്ട്ടപെട്ടിരുന്നുന്നു. ഉള്ളത് പറയാലോ നിങ്ങള്‍ക്ക്
ഈ ലുക്ക് തീരെ ചേരുന്നില്ല സാരിയും ദാവാണിയും ഒക്കെയാണ് നല്ലത്. ഇത് എന്റെ ഒരു അഭിപ്രായമാണ്
നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് ശെരിയാണ് എന്ന് തോന്നണമെന്നില്ല, വൈറ്റ് നന്നായി ചേരുന്നു,
കുറച്ച് ഓവര്‍ ആകുന്നുണ്ടേ, നിങ്ങളുടെ ആത്മവിശ്വാസം നിങ്ങളെ കൂടുതൽ സുന്ദരിയാക്കുന്നു
എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍. അതേസമയം ഇതാദ്യമായിട്ടല്ല സാധികയ്ക്ക് സോഷ്യല്‍
മീഡിയയില്‍ നിന്നും മോശം പ്രതികരണങ്ങളും അശ്ലീല ചുവയുള്ള പ്രതികരണങ്ങളും ലഭിക്കുന്നത്.
നേരത്തെ തന്റെ ചിത്രങ്ങള്‍ക്ക് അശ്ലീല കമന്റുമായി എത്തുന്നവര്‍ക്ക് സാധിക നല്‍കിയ മറുപടി
കയ്യടി നേടിയിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു സാധികയുടെ പ്രതികരണം. 
പിന്നാലെ നിരവധി പേരാണ് സാധികയ്ക്ക് പിന്തുണയുമായി എത്തിയത്. നിങ്ങള്‍ എന്റെ ചിത്രം
നോക്കി സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കില്‍,
എനിക്കതില്‍ ഒന്നും ചെയ്യാനില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/sadhika1.jpg?resize
=1200%2C628&ssl=1)

പക്ഷെ നിങ്ങള്‍ അനാവശ്യ കമന്റിടുകയോ എന്റെ ഇന്‍ബോക്‌സിലേക്ക് വേണ്ടാത്തത് അയക്കുകയും
ചെയ്താല്‍ നിങ്ങളെ റിമൂവ് ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും ഞാന്‍ വൈകില്ല”
എന്നായിരുന്നു അന്ന് സാധിക പറഞ്ഞത്. താരത്തിന് നിരവധി പേര്‍ പിന്തുണയുമായി എത്തിയിരുന്നു.
നേരത്തെ, ബിഗ് ബോസില്‍ നിന്നും തനിക്ക് ക്ഷണം വന്നിരുന്നെന്നും സാധിക പറഞ്ഞിരുന്നു.
പേടി കൊണ്ടല്ല പോകാത്തത്. ഒരിക്കല്‍ ബിഗ് ബോസില്‍ പോകുന്നതിനെക്കുറിച്ച് ആലോചിക്കുകയും
ചെയ്തു. കാരണം നല്ല പേയ്‌മെന്റാണ്. പ്രശസ്തി നമുക്ക് പറയാന്‍ പറ്റില്ല. പ്രേക്ഷകര്‍ക്ക്
പരിചിതരായതിനാല്‍ അവര്‍ക്ക് പ്രതീക്ഷ കാണും. മൂന്ന് മാസം ഷോയ്ക്ക് വേണ്ടി മാറ്റി വെക്കേണ്ടി
വരും. അത് കൊണ്ടാണ് ബിഗ് ബോസിലേക്ക് പോകാത്തതെന്നാണ് നേരത്തെ സാധിക പറഞ്ഞത്. അതേസമയം
മലയാളികള്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയുമാണ്
സാധിക. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നു പറയാൻ മടിയില്ലാത്ത ആൾ കൂടിയാണ് താരം. 
തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങളെ കുറിച്ചൊക്കെ നടി മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
മുപ്പത്തഞ്ചുകാരിയായ സാധിക വിവാഹമോചിതയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം. എന്നാൽ
അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയില്ല. മൂന്ന് വർഷത്തോളം വേർപിരിഞ്ഞ് കഴിഞ്ഞ ശേഷം 2022ൽ
താരം ഔദ്യോഗികമായി വിവാഹബന്ധം അവസാനിപ്പിക്കുകയായിരുന്നു.
