# അഭിനയിക്കുന്നത് ഞാനാണെന്ന് അറിയുമ്പോൾ പല രംഗങ്ങളും കൂട്ടിച്ചേർക്കാറുണ്ട്

- Link: https://ml.b4blaze.com/film-news/sadhika-venugopal-about-shoot
- Published: 2023-07-19T11:51:09+05:30
- Author: Devika

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള താരമാണ് സാധിക വേണുഗോപാൽ. നിരവധി ആരാധകരെയാണ് താരം
കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്തത്. താരം പങ്കുവെക്കുന്ന തന്റെ വിശേഷങ്ങളും ചിത്രങ്ങളും
എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുമുണ്ട്. എന്നാൽ
പലപ്പോഴും സാധിക നടത്തുന്ന ഫോട്ടോഷൂട്ടുകൾ ഒക്കെയും സദാചാര മലയാളികൾക്ക് ദഹിക്കാത്ത
വിധമുള്ളവയാണ്. ഫോട്ടോഷൂട്ടുകളിൽ മാത്രമല്ല, ചില ഷോർട്ട് ഫിലിമുകളിലും ഇന്റിമേറ്റ് 
രംഗങ്ങളിൽ സാധിക അഭിനയിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ വിമർശനങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്.
എന്നാൽ അതിനെയൊക്കെ ശക്തമായ രീതിയിൽ നേരിടാനും സാധികയ്ക്ക് അറിയാം എന്നതാണ് ശ്രദ്ധേയമായ
കാര്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sadhika1.jpeg?resize
=1080%2C1350&ssl=1)

സോഷ്യൽ മീഡിയയിൽ സാധിക പങ്കുവെക്കുന്ന പല ചിത്രങ്ങൾക്കും പലപ്പോഴും മോശം കമെന്റുകൾ 
വന്നിട്ടുണ്ട്. എന്നാൽ അത്തരം കമെന്റുകൾക്ക് ചുട്ട മറുപടിയും താരം തന്നെ നൽകിയിട്ടുണ്ട്.
എന്നാൽ ഷൂട്ടിങ് സെറ്റിൽ താൻ നേരിട്ടുള്ള അനുഭവം പങ്കുവെക്കുകയാണ് സാധിക ഇപ്പോൾ. താൻ
ആണ് അഭിനയിക്കുന്നത് എന്ന് അറിയുമ്പോൾ തിരക്കഥാകൃത്തോ സംവിധായകനോ പല രംഗങ്ങളും എഴുതി
ചേർക്കാറുണ്ട്. ഇന്റിമേറ്റ് രംഗങ്ങൾ ആയിരിക്കും ഇതിൽ കൂടുതലും. പലപ്പോഴും ഇത്തരം രംഗങ്ങൾ
ഞാൻ ഇടപെട്ട് ഒഴുവാക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പ്രൊഫഷൻ അത് ആയത് കൊണ്ട് ചെയ്യാതിരിക്കാൻ
കഴിയില്ല. എന്നാൽ അങ്ങനെ ഒരു രംഗം ആവശ്യമില്ലെന്ന് തോന്നിയാൽ ഞാൻ ചെയ്യാറില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/sadhika4.jpeg?resize
=1080%2C1350&ssl=1)

ഷൂട്ടിങ് നടക്കുമ്പോൾ ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞാൽ അന്ന്
സെറ്റിൽ ഉള്ള ജോലിക്കാർ എല്ലാവരും ഹാജർ ആകും. ആരും അന്ന് ലീവ് എടുക്കുകില്ല. ഷൂട്ടിങ്
കാണാൻ വരാൻ എല്ലാവര്ക്കും ഭയങ്കര താൽപ്പര്യമാണ്. ബെഡ്‌റൂം സീൻ ഉണ്ടെന്ന് അറിയുന്ന ദിവസം
അത് കാണാൻ വേണ്ടി എല്ലാവരും സെറ്റിൽ എത്തും. ഒരു ഷൂട്ടിൽ ബെഡ്‌റൂം സീനിൽ അഭിനയിക്കാൻ
വേണ്ടി വന്നപ്പോൾ ഷൂട്ട് കാണാൻ സെറ്റിലെ എല്ലാവരും അവിടെ ഉണ്ട്. ഒടുവിൽ അണിയറ പ്രവർത്തകരോട്
ആവശ്യപ്പെട്ടപ്പോൾ ആണ് വിരലിൽ എണ്ണാവുന്ന ആളുകളെ മാത്രം അവിടെ നിർത്തിയിട്ട് ബാക്കി
ഉള്ളവരെ ഒഴിവാക്കിയത് എന്നുമാണ് സാധിക പറയുന്നത്.
