# പെൺകുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാൻ സാധിക്കില്ല!

- Link: https://ml.b4blaze.com/film-news/sadhika-venugopal-fb-post
- Published: 2021-06-14T11:14:41+05:30
- Author: Rahul

ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കൂടി തന്നെ ആക്രമിക്കുന്ന ആൾക്കെതിരെ പരാതിയുമായി പോലീസിനെ
സമീപിച്ചിരിക്കുകയാണ് സാധിക വേണുഗോപാൽ. തന്റെ പരാതിയുടെ സ്ക്രീൻ ഷോട്ട് സാധിക തന്നെയാണ്
സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കുറച്ച് നാളുകൾ കൊണ്ട് ഇത്തരം
ശല്യം താൻ നേരിടുകയാണെന്നും എന്നാൽ ഇനി അത് പറ്റില്ല എന്നുമാണ് സാധിക ചിത്രം പങ്കുവെച്ച്
കൊണ്ട് കുറിച്ചിരിക്കുന്നത്. സാധിക്കയുടെ കുറിപ്പ് വായിക്കാം,

പെൺകുട്ടികളോട് ഒന്നേ പറയാനുള്ളു സമൂഹം എന്ത് വിചാരിക്കും എന്ന് നോക്കി ജീവിക്കാൻ സാധിക്കില്ല.
നമുക്ക് മനസമാധാനം വേണമെങ്കിൽ സമൂഹത്തിലെ ഇത്തരം കീടങ്ങളെ ഉന്മൂലനം ചെയ്തേ മതിയാകൂ…
പ്രതികരിക്കുക. നീ ഉപയോഗിക്കുന്ന വസ്ത്രം ആണ് പ്രശ്നം എന്ന് പറയുന്നവന്റെ ചിന്തയാണ്
പ്രശ്നം. അവരൊക്കെ ആണ് ഇത്തരം കീടങ്ങളുടെ പ്രചോദനം .ശാരീരിക പീഡനം മാത്രം അല്ല മാനസിക
പീഡനവും വ്യക്തിഹത്യയും കുറ്റകരം തന്നെ ആണ്.. പൊരുതുക സ്ത്രീ സ്വാതന്ത്രത്തിനായല്ല,
സ്ത്രീ ശാക്തീകരണത്തിനായി, കമ്പനിയുടെ മുന്നിൽ അഭിമാനം പണയം വെക്കാത്ത ധീര വനിതകൾ വണിരുന്ന
ഭാരതത്തിന്റെ മണ്ണിൽ അഭിമാനം അടിയറവു വക്കാതെ മുന്നോട്ടു പോകണമെങ്കിൽ ആദ്യം ഇല്ലാതാക്കേണ്ടത്
ഇത്തരം സാമൂഹ്യ ദ്രോഹികളെയും അവർക്കു ചുക്കാൻ പിടിച്ചു സ്തുതി ഗീതം പാടുന്ന സദാചാരത്തിന്റെ
മുഖമറ ഉള്ള നട്ടെല്ലില്ലാത്ത ഒരുകൂട്ടം കപട പുണ്യാളൻമാരെയും (ആണും പെണ്ണും പെടും )ആണ്.
ഇനിവരുന്ന തലമുറക്കായി ഇത്തരം സാമൂഹ്യ ദ്രോഹികളെ ഉന്മൂലനം ചെയ്യേണ്ടതുണ്ട്. നമുക്കൊരുമിച്ചു
മുന്നേറാം പ്രതികരിക്കാം നമുക്കായ് ഒരു നല്ല നാളെക്കായ്. വിമർശനം നല്ലതാണ് പക്ഷെ മാന്യത
ഉണ്ടാവണം. അഭിപ്രായം നല്ലതാണ് പക്ഷെ ബഹുമാനം ഉണ്ടാകണം.സമൂഹമാധ്യമം അല്ല കുഴപ്പം അതിന്റെ
ഉപയോഗം അറിയാത്ത അതിനെ ചൂഷണം ചെയ്യുന്ന വൈറസുകൾ ആണ് അവർക്കുള്ള മരുന്ന് നമ്മുടെ ശബ്ദം
ആകണം.

ലൈംഗീക ചൂഷണം, മാനസിക പീഡനം, ജീവിതകാലം മുഴുവൻ ലോക്കഡോൺ ആസ്വദിക്കാം. പേടിച്ചിരിക്കേണ്ടതും
ഒളിച്ചിരിക്കേണ്ടതും ഇരകൾ അല്ല, സമൂഹം അല്ല നമ്മുക്ക് ചിലവിനു തരുന്നത് തല കുനിക്കേണ്ടത്
നമ്മളല്ല അതിനു കാരണക്കാർ ആരാണോ അവരാണ്.  ഇനിയെങ്കിലും മൗനം വെടിഞ്ഞു ശബ്ദം ഉയർത്തുക(
ഇത് പെണ്ണിന്റെ മാത്രം പ്രശ്നം അല്ല പീഡനം അനുഭവിക്കുന്ന ആണുങ്ങളും ഇതിനെതിരെ പ്രതികരിക്കുന്നത്
സമൂഹത്തിലെ മാന്യതയുടെ മുഖമൂടി ധരിച്ചവരെ വെളിച്ചത്തു കൊണ്ടുവരാനും സത്യാവസ്ഥകൾ പലരും
തിരിച്ചറിയുന്നതിനും മാനസിക സങ്കർഷം കുറക്കുന്നതിനും പരിഹാരം ആകും)
