# എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ ജീവിച്ചത് അതില്ലാതെയാണ്; ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒന്നും എന്നെ ബാധിച്ചിട്ടില്ല

- Link: https://ml.b4blaze.com/film-news/sadhika-venugopal-instagram-post
- Published: 2020-07-01T15:17:56+05:30
- Author: Rahul

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ
ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.
കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും
വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്.
2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്
കടന്നുവരുന്നത്. തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

![sadhika](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/sadhika.jpg?
resize=1080%2C1351&ssl=1)

ഇപ്പോൾ ടിക്കറ്റോക് നിരോധിച്ചതിനെ കുറിച്ച് സാധിക തന്റെ അഭിപ്രായം വെളിപ്പെടുത്തുകയാണ്.
പലരും ടിക്ക്ടോക്കും ഹലോയുമില്ലാതെ എങ്ങനെ കഴിയും എന്ന് ചോദിച്ചു നിരവധി മെസ്സേജുകള്‍
തനിക്ക് വരുന്നുണ്ടെന്നു പറഞ്ഞ സാധിക അത്തരക്കാര്‍ക്ക് മറുപടിയാണ് ഈ കുറിപ്പ്. ഞാൻ 
ആദ്യമായി ഒരു മൊബൈൽ ഫോൺ കാണുന്നത് പ്ലസ്ടുവിന് പഠിക്കുമ്ബോഴാണെന്നും അത് കാര്യമായി 
ഉപയോഗിക്കുന്നത് ഡിഗ്രിക്ക് വീട് വിട്ട് കോയമ്ബത്തൂര്‍ പോയപ്പോളാണ്.

![sadhika-venugopal](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/03/
sadhika-venugopal.gif?resize=960%2C540&ssl=1)

തന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ജീവിച്ചത് ഫോണ്‍ പോലും ഇല്ലാതെയാണെന്നും ആ ജീവിതത്തിന്റെ
സുഖം അറിയുന്നിടത്തോളം കാലം ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒരു ആപ്ലിക്കേഷനും അതിന്റെ
ഉപയോഗവും ഇല്ലായ്മയും ഒന്നും തന്നെ ബാധിക്കില്ല. ഈ ആപ്പുകളും, ഫോളോവേഴ്സും ലൈക്കുകളും
ഒന്നുമല്ല നമ്മുടെ ജീവിതമെന്നും ഇതിനെല്ലാം അപ്പുറത്ത് സന്തോഷത്തിന്റെ അനശ്വരമായ ഒരു
ലോകമുണ്ടെന്നും അത് കണ്ടെത്തേണ്ടത് നാം സ്വയമാണെന്നുമാണ് സാധിക ഇന്‍സ്റ്റഗ്രാമില്‍ 
കുറിക്കുന്നു.
