# സാരിയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ സാധിക വേണുഗോപാല്‍; വൈറലായി ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/sadhika-venugopal-saree-photo-viral-on-social-media
- Published: 2022-06-28T23:15:16+05:30
- Author: Gargi

ടെലിവിഷനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നില്‍ക്കുന്ന താരമാണ് സാധിക വേണുഗോപാല്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ
നേടാറുണ്ട്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്.

![sadhika-venugopal-about-tattoo](https://i0.wp.com/ml.b4blaze.com/wp-content/uploads/
2022/03/sadhika-venugopal.jpg?resize=1200%2C628&ssl=1)

ഇപ്പോഴിതാ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് വൈറലാവുന്നത്. സാരിയില്‍ അതീവ ഗ്ലാമറസ് 
ലുക്കിലാണ് നടിയെത്തിയിരിക്കുന്നത്. പ്ലാന്‍ ബി ആക്ഷന്‍സാണ് ഫോട്ടോഷൂട്ടിന് പിന്നില്‍.
റോസ് ആന്‍സ് കോസ്റ്റ്യൂമും സ്റ്റൈലും നിര്‍വഹിക്കുന്നു. മുകേഷ് മുരളിയാണ് മേക്കോവര്‍
നടത്തിയിരിക്കുന്നത്. ക്യാമറ: ജിബിന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/sadhika-3.jpg?resize
=1225%2C669&ssl=1)

മലയാളത്തില്‍ തന്നെ പ്രമുഖ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ സഹനടിയായി അഭിനയിച്ചിട്ടുണ്ട്
സാധിക. ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക വേണുഗോപാല്‍ സിനിമാഭിനയം
തുടങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/c8ffe9a587b126f152ed3d89a146b445_SADHIKA.
jpg?resize=1900%2C960&ssl=1)

കലികാലം, എംഎല്‍എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും
സാധിക അഭിനയിച്ചിട്ടുണ്ട്. പൊറിഞ്ചു മറിയം ജോസിലാണ് ഏറ്റവും അവസാനമായി സാധിക അഭിനയിച്ചത്.
