# ദുല്‍ഖര്‍, നിങ്ങളെ ഞാന്‍ വെറുക്കുന്നു!!! സീതാരാമം കണ്ട് സായ് ധരം തേജ്

- Link: https://ml.b4blaze.com/film-news/sai-dharam-tej-about-sita-ramam
- Published: 2022-08-10T14:47:03+05:30
- Author: Anu

സീതയുടെയും റാമിന്റെയും പ്രണയം തെന്നിന്ത്യ മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ്. മികച്ച
അഭിപ്രായമാണ് ‘സീതാരാമം’ നേടുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം തെലുങ്ക് താരം സായ് 
ധരം തേജിന്റെ വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ഒരു ഛായാചിത്രം പോലെ അതിമനോഹരമാണ് സിനിയമാണെന്ന് അദ്ദേഹം പറയുന്നു. സംവിധായകന്‍, നിര്‍മ്മാതാവ്,
അഭിനേതാക്കള്‍ എന്നിങ്ങനെ സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകരും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന്
സായ് കുറിച്ചു.
  പ്രിയപ്പെട്ട സീതാരാമം അണിയറ പ്രവര്‍ത്തകരെ ഞാന്‍ ഈ കുറിപ്പ് പല തവണ
എഴുതുകയും തിരുത്തുകയും ചെയ്തു. ഇത്രയും മനോഹരമായ സിനിമ ചെയ്തതിന് ഹൃദയത്തില്‍ നിന്നും
ഞാന്‍ നിങ്ങളെ വെറുക്കുന്നു. സ്വപ്‌ന അക്ക, ഞാന്‍ നിങ്ങളെ ഏറെ വെറുക്കുന്നു. സീതയുടെയും
റാമിന്റെയും ഈ മനോഹര പ്രണയകഥയെ വിശ്വസിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഈ ചിത്രത്തോടൊപ്പം
നിങ്ങള്‍ നിന്നു. നിങ്ങള്‍ ഒരു മികച്ച സിനിമ മാത്രമല്ല ഒരുക്കിയത് മറിച്ച് യഥാര്‍ത്ഥ
പ്രണയം നിലനില്‍ക്കുമെന്നുള്ള വിശ്വാസം കൂടിയാണ് കൊണ്ടുവന്നതെന്ന് കുറിപ്പില്‍ പറയുന്നു.
ഹനു രാഘവപുടി, ഓരോ ഫ്രെയ്മിലും മായാജാലം ഒരുക്കിയ നിങ്ങളെ ഞാന്‍ വെറുക്കുന്നു. നിങ്ങള്‍
മനോഹരമായ ഛായചിത്രമാണ് ഒരുക്കിയത്. എസ്പി ചരണ്‍ പാടിയ മൂന്ന് ഗാനങ്ങളും മനോഹരമായിരുന്നു.
തന്റെ പിതാവിന്റെ മാന്ത്രിക ശബ്ദത്തോട് അദ്ദേഹം നീതി പുലര്‍ത്തി.

ദുല്‍ഖര്‍ സല്‍മാന്‍, നിങ്ങളുടെ പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ നിങ്ങളുടെ
സിനിമകളുടെ വലിയ ആരാധകനാണ്. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ
കാണേണ്ടി വന്ന ഈ സിനിമ മൂലം ഞാന്‍ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തിലും നിങ്ങളുടെ 
പ്രകടനത്തെ ഞാന്‍ ആരാധനയോടെ നോക്കുകയായിരുന്നു. നടത്തിലും ഇരുപ്പിലും ശ്വാസത്തിലുമെല്ലാം
നിങ്ങള്‍ റാമായിരുന്നു. നിങ്ങള്‍ റാമായി ജീവിക്കുകയായിരുന്നു എന്നും സായ് പറയുന്നു.

രശ്മിക ഒരു അഭിനേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. സിനിമയുടെ അവസാനം
അഫ്രീന്‍ മികച്ചതാവുന്നു. റാമിനും സീതക്കും ഇടയിലുള്ള മെസഞ്ചറായതില്‍ നിന്നെ ഞാന്‍ 
വെറുക്കുന്നു. സീതാ, നിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. ഇനിയും 
ഓടി പോവരുത്. ഒരുപാട് ഹൃദയങ്ങള്‍ നിങ്ങളെ ഓര്‍ത്ത് വേദനിക്കുന്നു. ദയവ് കാണിക്കണം. 
ഞാന്‍ നിങ്ങളെയും വെറുക്കുന്നു.

> ప్రియమైన [#SitaRamam](https://twitter.com/hashtag/SitaRamam?src=hash&ref_src=twsrc%5Etfw)
> టీమ్ అందరికీ, 
> మీ సాయి ధరమ్ తేజ్ వ్రాయునది.. ✍️[@hanurpudi](https://twitter.com/hanurpudi?ref_src=twsrc%5Etfw)
> [@dulQuer](https://twitter.com/dulQuer?ref_src=twsrc%5Etfw) [@mrunal0801](https://twitter.com/mrunal0801?ref_src=twsrc%5Etfw)
> [@iamRashmika](https://twitter.com/iamRashmika?ref_src=twsrc%5Etfw) [@iSumanth](https://twitter.com/iSumanth?ref_src=twsrc%5Etfw)
> [@Composer_Vishal](https://twitter.com/Composer_Vishal?ref_src=twsrc%5Etfw) [@VyjayanthiFilms](https://twitter.com/VyjayanthiFilms?ref_src=twsrc%5Etfw)
> [@SwapnaCinema](https://twitter.com/SwapnaCinema?ref_src=twsrc%5Etfw) [pic.twitter.com/eQMZk8MdCF](https://t.co/eQMZk8MdCF)
> — Sai Dharam Tej (@IamSaiDharamTej) [August 9, 2022](https://twitter.com/IamSaiDharamTej/status/1556914056715309057?ref_src=twsrc%5Etfw)
