# ഏറെ നാള്‍ക്ക് ശേഷം അച്ഛനുമായി സംസാരിച്ച് സായി…പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തു!!

- Link: https://ml.b4blaze.com/film-news/sai-krishna-father-talked-to-him
- Published: 2024-05-18T17:23:40+05:30
- Author: Anu

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ സീസണ്‍ ആറ് പുരോഗമിയ്ക്കുകയാണ്. 
ഷോയില്‍ ഫാമിലി വീക്കാണ് പുരോഗമിയ്ക്കുന്നത്. ടാസ്‌ക് തുടങ്ങിയപ്പോള്‍ അച്ഛന്‍ വരരുതെന്ന്
പറഞ്ഞിരുന്നയാളാണ് സായി. അച്ഛനെ കൊണ്ട് വരരുതെന്ന് സായ് ബിഗ് ബോസിനോട് പറഞ്ഞിരുന്നു.
അച്ഛനും താനുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും സായി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഹൗസിലേക്ക്
സായിയുടെ ഭാര്യ സ്‌നേഹ എത്തിയിരുന്നു. അച്ഛനുമായി എല്ലാ കാര്യങ്ങളും സംസാരിച്ചിട്ടുണ്ടെന്ന്
സ്‌നേഹ പറഞ്ഞിരുന്നു.
  പിന്നാലെ സായിയുടെ അച്ഛന്‍ വീഡിയോ കോളിലെത്തി സംസാരിച്ചു. സായിയോട്
തനിക്കൊരു പ്രശ്‌നവുമില്ലെന്നും അച്ഛന്‍ പറഞ്ഞു. നന്നായി ശ്രദ്ധിച്ച് കളിക്കുക. മത്സരാര്‍ത്ഥികളെല്ലാം
നന്നായി കളിക്കുന്നുണ്ട്. കണ്ണനും (സായ്) നന്നായി കളിക്കുന്നുണ്ട്. ഒന്നും ആലോചിച്ച്
വിഷമിക്കേണ്ട, ഞാന്‍ വളരെ സന്തോഷവാനാണ്. സന്തോഷത്തോടെയാണ് സംസാരിക്കുന്നത്. ഞങ്ങള്‍
തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. നീ വിഷമിച്ച് നില്‍ക്കുമ്പോഴാണ് തങ്ങള്‍ക്കും വിഷമമെന്നും
അച്ഛന്‍ പറയുന്നു. ഒന്നിലും ടെന്‍ഷന്‍ വേണ്ട, മറ്റുള്ളവരൊക്കെ രക്ഷിതാക്കള്‍ വരുമ്പോള്‍
സന്തോഷത്തിലാണ്. അതുപോലെ ഹാപ്പിയായി നില്‍ക്കണമെന്നും അച്ഛന്‍ സായിയോട് പറയുന്നുണ്ട്.
ജീവിതം തിരിച്ച് കിട്ടാന്‍ വേണ്ടിയാണ് താന്‍ ബിഗ് ബോസിലേക്ക് വന്നത്. പുറത്തിറങ്ങിയിട്ട്
പഴയ പോലെ എനിക്ക് കണ്ണനും സായ് കൃഷ്ണയായും നടക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും സായി
പറയുന്നു. അച്ഛനോട് തുറന്ന് സംസാരിച്ച സന്ദര്‍ഭങ്ങള്‍ കുറവാണെന്നും സായ് കൃഷ്ണ പറയുന്നു.
ആവശ്യങ്ങള്‍ക്ക് മാത്രം വിളിക്കാവുന്ന ഒരാളായിട്ടാണ് അച്ഛനെ കണ്ടത്. അത് തന്റെ തെറ്റാണ്,
ക്ഷമിയ്ക്കണമെന്നും സായി പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കപ്പുറം ഗെയിമില്‍ ശ്രദ്ധിക്കണമെന്ന്
സായിയോട് ഭാര്യ സ്‌നേഹയും പറയുന്നുണ്ട്.
