# സായ് കുമാറും ബിന്ദു പണിക്കരും പിരിയുന്നു?; പ്രതികരിച്ചു താരങ്ങൾ

- Link: https://ml.b4blaze.com/film-news/sai-kumar-and-bindu-panicker-break-up-the-stars-responded
- Published: 2023-07-29T11:39:48+05:30
- Author: Aswathy

മലയാള സിനിമ പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടവരാണ് സായ് കുമാറും ബിന്ദു പണിക്കരും.
നായകനായും സഹതാരമായതും വില്ലനും സായി കുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു
ബിന്ദു പണിക്കര്‍ വെള്ളിത്തിരയിൽ തിളങ്ങിങ്ങിയത്. മമ്മൂട്ടി ചിത്രമായ റോഷാക്കിൽ ഇതുവരെ
കാണാത്ത ​ഗെറ്റപ്പിലെത്തി ​ഗംഭീര പ്രകടനം കാഴ്ചവച്ച് ബിന്ദു ഏറെ കയ്യടി നേടിയിരുന്നു.
അവാർഡ് പ്രഖ്യാപനത്തിൽ ഈ വേഷം പരിഗണിക്കാത്തതിൽ വിമര്ശനങ്ങളുമുണ്ടായിരുന്നു. ഇവർ രണ്ടു
പേരും   ജീവിതത്തിൽ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികൾ ഏറ്റെടുത്തത്. ബിന്ദു
പണിക്കരെ ജീവിതത്തിലേക്ക് കൂട്ടാനായെടുത്ത തീരുമാനം ശരിയായിരുന്നുവെന്നും അവരോടൊപ്പമുള്ള
ജീവിതത്തില്‍ നൂറ്റൊന്ന് ശതമാനം തൃപ്തനാണ് താനെന്നും സായ്കുമാർ പറഞ്ഞിരുന്നു. ആദ്യ 
ഭർത്താവിന്റെ വേർപാടിന് ശേഷമാണ് ബിന്ദു പണിക്കർ സായ് കുമാറിനെ വിവാഹം ചെയ്തത്. ഇതിനിടയിൽ
രണ്ടു പേരും വേർപിരിഞ്ഞു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട്
പ്രതികരിക്കുകയാണ് സായ് കുമറം ബിന്ദു പണിക്കരും.

ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞെന്നൊരു വാർത്ത കേട്ടിരുന്നു.രണ്ടാളും ചിരിച്ച് പോയൊരു ​ഗോസിപ്പ്
ആയിരുന്നു അതെന്നും സായ് കുമാറും ബിന്ദു പണിക്കരും പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന്ന
ൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇരുവരും ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. ഇരുവരുമൊന്നിച്ചു
സിനിമ കണ്ടുകൊണ്ടിരുന്ന ഒരു ദിവസമാണ് ഈ വാർത്ത അറിയുന്നത് . സിനിമ ക്ലൈമാക്‌സിലോട്ട്
അടുക്കുകയാണ്.ആ സമയതാന് മകൾ കല്യാണി ഡോർ തുറന്നിട്ട് വന്നിട്ട് ഈ തമാശ പറഞ്ഞത്. ഹേ ​
ഗയ്സ് നിങ്ങൾ ഒരു കാര്യം അറിഞൊ എന്ന് മകൾ ചോദിച്ചപ്പോൾ എന്താണ് കാര്യമെന്ന്ചോദിച്ചു.
നിങ്ങൾ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കുകയാണ് എന്ന് അവൾ പറഞ്ഞു.പക്ഷെ അതൊന്നും
കാര്യമാക്കാതെ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു എന്നാണു സായ്കുമാർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bindu-panicker.jpg?
resize=1000%2C805&ssl=1)

BinduPanicker And Saikumar

പറ്റേദിവസം ഇത്ആ വരെ വിളിക്കാത്ത ആൾക്കാരൊക്കെ വിളിച്ചിട്ട് ചേട്ടാ.. ചേട്ടൻ എവിടെയാ
എന്നു ചോദിച്ചപ്പോൾ. വീട്ടിലുണ്ടെന്ന് മറുപടിയും കൊടുത്തു എന്ന് സായ്കുമാർ പറഞ്ഞു .
അവരുടെ ചോദ്യം കേട്ടപ്പോഴേ കാര്യം മനസിലായി എന്ന് സായ് പറയുന്നു. . ഏറ്റവും അടുത്ത 
ഒരു സുഹൃത്അ പോലും സംശയിച്ചു വിളിച്ചു . അദ്ദേഹം വിളിച്ച സായ്കുമാർ എവിടെ ഉണ്ടെന്നൊക്കെ
ചോദിച്ചപ്പോൾ സായ്കുമാർ നൽകിയ മറുപടി ഇങ്ങനെയാണ് . നീ ചോദിക്കാൻ വന്ന ആള് അടുക്കളയിൽ
നിന്ന് കൊഞ്ച് തീയൽ ഉണ്ടാക്കുകയാണ് എന്ന് . മകൾ കല്യാണിയെക്കുറിച്ചും ഇരുവരും പറയുന്നുണ്ട്.
കല്യാണി എല്ലാ കാര്യങ്ങളും പറയുന്നതും ചോദിക്കുന്നതുമൊക്കെ സായ് കുമാറിനോടാണെന്നാണ്
ബിന്ദു പണിക്കർ പറയുന്നത്. ജനറേഷൻ ഗ്യാപിന്റെ പ്രശ്‍നങ്ങൾ ഒന്നും ഇവർക്കിടയിൽ ഇല്ല 
എന്നും ബിദ് പണിക്കർ പറയുന്നുണ്ട്. . ചോദിക്കുന്ന എല്ലാ കാര്യങ്ങൾക്കും സമ്മതിക്കാറുണ്ട്.
എവിടെയെങ്കിലും പോയാൽ വിളിച്ചു ചോദിക്കുമെന്നും.കാര്യങ്ങളൊക്കെ അപ്പപ്പോൾ തന്നെ അപ്ഡേറ്റ്
ചെയ്യുമെന്നും സായ്കുമാറും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/bindu-panicker-and-
saikumar.png?resize=650%2C400&ssl=1)

BinduPanicker And Saikuma

കല്യാണിയിൽ അങ്ങനെ കുറ്റങ്ങളൊന്നും കണ്ടിട്ടില്ല എന്നും അതുകൊണ്ട് തന്നെ അങ്ങനെ കുറ്റം
പറയേണ്ടിയതായി വന്നിട്ടില്ല എന്നും എന്തെങ്കിലും തരത്തിൽ വഴക്ക് പറഞ്ഞിട്ടുണ്ടെങ്കിൽ
അത് ബിന്ദുവാണ് എന്നുമാണ് സായ്കുമാർ പറയുന്നത്. കല്യാണി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
കല്യാണി പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അടുത്തിടെയായിരുന്നു
കല്യാണി ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയതു. പിന്നാലെ മകളുടെ വെക്കേഷന്‍ അടിച്ചുപൊളിക്കാനായി
സായ് കുമാറും ബിന്ദു പണിക്കരും പോയിരുന്നു. ലണ്ടനിലെ ലെ കോര്‍ഡന്‍ ബ്ല്യൂവില്‍ നിന്നും
ബിരുദം സ്വന്തമാക്കിയിട്ടുണ്ട്കല്യാണി. ഷെഫ് മേഖലയോടുള്ള താല്‍പര്യം പരിഗണിച്ചാണ് ഈ
കോഴ്‌സ് തിരഞ്ഞെടുത്തതെന്ന് കല്യാണി നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്. .
