# മഴ വകവെയ്ക്കാതെ ആരാധകരെ ആവേശത്തിലാഴ്ത്തി സായി പല്ലവി; കുട പിടിച്ച് റാണ ദഗുബാട്ടി

- Link: https://ml.b4blaze.com/film-news/sai-pallavi-address-fans-in-heavy-rain-at-kurnool
- Published: 2022-06-07T21:36:27+05:30
- Author: Gargi

റാണ ദഗ്ഗുബാട്ടിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന തെലുങ്കു ചിത്രമാണ് വിരാടപര്‍വ്വം.
ഒരു മനോഹരമായ ലവ് സ്റ്റോറിയും പൊളിറ്റിക്കല്‍ ത്രില്ലറുമാണ് ചിത്രം. ഏപ്രില്‍ 30നാണ്
ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം കുര്‍ണൂളില്‍
നടന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/viradaparvam.jpg?
resize=1200%2C900&ssl=1)

പെരുമഴയത്തും റാണയേയും സായ് പല്ലവിയേയും കാണാനായി നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.
മഴ വകവെയ്ക്കാതെ കാത്തുനിന്ന കാണികളോട് സംസാരിക്കുന്ന സായ് പല്ലവിയുടെ വീഡിയോ ആണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരത്തിന് കുട പിടിച്ചു കൊണ്ടു നില്‍ക്കുന്ന റാണയേയും
വീഡിയോയില്‍ കാണാം.

> Despite of heavy rains [@RanaDaggubati](https://twitter.com/RanaDaggubati?ref_src=twsrc%5Etfw)
> and [@Sai_Pallavi92](https://twitter.com/Sai_Pallavi92?ref_src=twsrc%5Etfw)
> Showed
> up at the Grand Trailer Launch Event of [#VirataParvam](https://twitter.com/hashtag/VirataParvam?src=hash&ref_src=twsrc%5Etfw)@
> KURNOOL 💥 💥
> Watch Live ▶️[https://t.co/yBNOh99Oxw](https://t.co/yBNOh99Oxw)[#VirataParvamTrailer](https://twitter.com/hashtag/VirataParvamTrailer?src=hash&ref_src=twsrc%5Etfw)
> [@venuudugulafilm](https://twitter.com/venuudugulafilm?ref_src=twsrc%5Etfw) [@laharimusic](https://twitter.com/LahariMusic?ref_src=twsrc%5Etfw)
> [@SureshProdns](https://twitter.com/SureshProdns?ref_src=twsrc%5Etfw) [@SLVCinemasOffl](https://twitter.com/SLVCinemasOffl?ref_src=twsrc%5Etfw)
> [pic.twitter.com/mrxcxCM48O](https://t.co/mrxcxCM48O)
> — Ramesh Bala (@rameshlaus) [June 5, 2022](https://twitter.com/rameshlaus/status/1533492073310978048?ref_src=twsrc%5Etfw)

ഒരു എക്സ്ട്രാ ഓര്‍ഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ
വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/viradaparvam-2.jpg?
resize=770%2C433&ssl=1)

വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂണ്‍ 17 ന് ആണ് പ്രദര്‍ശനത്തിന് എത്തുന്നത്.
ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ വേണു ഉഡുഗുല തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/viradaparvam-1.jpg?
resize=1200%2C1468&ssl=1)

പ്രിയാമണി, നവീന്‍ ചന്ദ്ര, സറീന വഹാബ്, നന്ദിത ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
