# ആ സീൻ അഭിനയിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു !! ‘ഡിയര്‍ കോമ്രേഡ്’ നിരസിക്കാനുള്ള കാരണം വ്യക്തമാക്കി സായി പല്ലവി

- Link: https://ml.b4blaze.com/film-news/sai-pallavi-avoid-dear-comrade-movie-due-to-this-reason
- Published: 2020-05-09T16:37:02+05:30
- Author: Rahul

പ്രണയവും വിരഹവും നാടകീയതയും കോര്‍ത്തിണക്കിയ ‘ഡിയര്‍ കോമ്രേഡ്’ വിജയ് ദേവരകൊണ്ടയുടെ
മറ്റൊരു ഹിറ്റ് ചിത്രമാണ്. രശ്മിക മന്ദാന ആയിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ ചിത്രത്തിനായി
ആദ്യം സമീപിച്ചത് നടി സായ് പല്ലവിയെ ആയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

⌊dear comrade⌉⌊dear comrade⌉ചുംബനരംഗങ്ങളിലും അടുത്തിടപഴകുന്ന മറ്റു സീനുകളിലും അഭിനയിക്കാന്‍
താല്‍പര്യമില്ലാത്തതിനാല്‍ സായ് പല്ലവി ചിത്രം നിരസിക്കുകയായിരുന്നു. പിന്നീടാണ് രശ്മിക
മന്ദാന നായികയായെത്തിയത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2019ല്‍ റിലീസിനെത്തിയ ചിത്രം
ഭരത് കമ്മ ആണ് സംവിധാനം ചെയ്തത്. തെലുങ്കു, തമിഴ്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലായാണ്
ചിത്രം റിലീസ് ചെയ്തത്.
