# വൃദ്ധയായി സായി പല്ലവി..!! മേക്കപ്പ് വീഡിയോ വൈറലാകുന്നു!!

- Link: https://ml.b4blaze.com/film-news/sai-pallavi-makeover-video-goes-viral
- Published: 2022-01-19T14:14:10+05:30
- Author: Rahul

തെന്നിന്ത്യയിലെ തന്നെ അറിയപ്പെടുന്ന നടിയാണ് സായി പല്ലവി. ചുരുക്കം ചില സിനിമകളിലേ
നായിയ ആയി എത്തിയിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് സായി എന്നും പ്രേമത്തിലെ മലര്‍ 
മിസ്സ് തന്നെയാണ്. ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് താരം. സിനിമയിലെ
കഥാപത്രങ്ങള്‍ക്കായി വേറിട്ട വേഷപ്പകര്‍ച്ചയുമായി എത്തി താരങ്ങള്‍ ആരാധകരെ ഞെട്ടിക്കുന്ന
ഈ കാലത്ത് നടി സായിപല്ലവിയുടെ ഒരു പുതിയ മേക്കപ്പ് വീഡിയോ ആണ് സമൂഹമ മാധ്യമങ്ങളില്‍
വൈറലായി മാറുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/sai-1-300x169.jpg?
resize=1017%2C573&ssl=1)

ഒരു വൃദ്ധയുടെ ലുക്കിലേക്കാണ് സായി പല്ലവി മേക്കോവര്‍ നടത്തിയിരിക്കുന്നത്. മണിക്കൂറുകള്‍
എടുത്താണ് ഈ ലുക്കിലേക്ക് സായിയെ ആര്‍ട്ടിസ്റ്റുകള്‍ എത്തിച്ചത്. ശ്യാം സിംഗ റോയ് എന്ന
ചിത്രത്തിലാണ് താരം വൃദ്ധയായ ഗെറ്റപ്പില്‍ എത്തിയത്. സായി പല്ലവിയുടെ ആ ലുക്ക് ശ്രദ്ധ
നേടിയിരുന്നു. അതിന് പിന്നാലെയാണ് മണിക്കൂറുകള്‍ നീണ്ട മേക്കോവറിന്റെ വീഡിയോ അണിയറ 
പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്. ശ്യാം സിംഗ റോയ് എന്ന ചിത്രത്തിലാണ് താരം വൃദ്ധയായ
ഗെറ്റപ്പില്‍ എത്തിയത്. മണിക്കൂറുകള്‍ എടുത്താണ് മേക്കപ്പ് ആര്‍ട്ടിസ്റ്റുമാര്‍ സായ്യുടെ
രൂപത്തില്‍ മാറ്റം വരുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/sai-pallavi-1024x538-
1-300x158.jpg?resize=1016%2C535&ssl=1)

ഡിസംബര്‍ 24ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. നാനി നായകനായ ചിത്രത്തില്‍ കൃതി ഷെട്ടി,
മെഡോണ സെബാസ്റ്റിയന്‍ എന്നിവരാണ് മറ്റ് രണ്ട് നായികമാര്‍. സത്യദേവ് ജംഗയുടെ യഥാര്‍ത്ഥ
ജീവിത കഥയാണ് ശ്യാം സിംഗ റോയ്. രാഹുല്‍ സംകൃതന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാം
സിംഗ റോയ് ആരാധകര്‍ക്കൊപ്പം കണ്ടുമടങ്ങിയ സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍
വൈറലായിരുന്നു. പര്‍ദ്ദ ധരിച്ചാണ് താരം തിയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി 
എടുത്ത ഒരു വിവാഹ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
