# സായി പല്ലവി പിന്മാറി ; രണ്ടേകാല്‍ കോടി രൂപയ്ക്ക് കീര്‍ത്തി സുരേഷ് എത്തി 

- Link: https://ml.b4blaze.com/film-news/sai-pallavi-steps-back-keerthi-suresh-arrives-for-a-fee-of-two-crore-rupees
- Published: 2023-08-17T11:31:43+05:30
- Author: Aswathy

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ ‘ഭോല ശങ്കര്‍’ എന്ന ചിത്രം ഈ കഴിഞ്ഞ ഓഗസ്റ്റ് 
11നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന് കനത്ത പരാജയമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
100 കോടി ബജറ്റില്‍ ഒരുക്കിയ ഈ ചിത്രം ഇതുവരെ അമ്പത് കോടി പോലും നേടിയിട്ടില്ലെന്നാണ്
പുറത്തു വരുന്ന വിവരങ്ങൾ. എല്ലായിടത്തു നിന്നും നെഗറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന്
ലഭിച്ചു കൊണ്ടിരിക്കുന്നത്. നാല് ദിവസങ്ങള്‍ കൊണ്ട് ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ 25.22
കോടി രൂപയാണ് നേടിയത്  എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ചിത്രത്തിന്റെ
പരാജയം ഏതാണ്ട് നിര്‍മ്മാതാക്കള്‍ സമ്മതിച്ച മട്ടിലാണ് ഇപ്പോൾ.ശിവയുടെ സംവിധാനത്തില്‍
2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് 
ഭോല ശങ്കര്‍ എന്ന തെലുങ്ക് ചിത്രം. മെഹര്‍ രമേശ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
എന്നാല്‍ തമിഴില്‍ ബ്ലോക് ബസ്റ്ററായ വേതാളത്തെ പരിഹസിക്കുന്ന രീതിയിലാണ് ഭോല ശങ്കര്‍
എന്നാണ് പൊതുവില്‍ വരുന്ന റിപ്പോര്‍ട്ട്.തമിഴില്‍ ലക്ഷ്മി മേനോൻ അവതരിപ്പിച്ച അനിയത്തി
റോളും, ചേട്ടനായി എത്തിയ അജിത്തും മികച്ച കോംപിനേഷന്‍ ആയിരുന്നു എങ്കില്‍.

അത് തെലുങ്കിലെത്തിയപ്പോള്‍ ദുരന്തമായി മാറിയെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അതായത്
ചിരഞ്ജീവിയുടെയും കീര്‍ത്തി സുരേഷിന്‍റെയും കോമ്പിനേഷന്‍ രംഗങ്ങള്‍ പലപ്പോഴും ബോറായി
മാറിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അതേ സമയം മറ്റൊരു വാര്‍ത്ത കൂടി തെലുങ്ക് സിനിമ
രംഗത്ത് നിന്നും പുറത്തു വരുന്നുണ്ട്.സംവിധായകന്‍ മെഹര്‍ രമേശ് ആദ്യം ചിത്രത്തില്‍ 
ചിരഞ്ജീവിയുടെ അനിയത്തിയായി അഭിനയിക്കാന്‍ സമീപിച്ചത് സായി പല്ലവിയെ ആയിരുന്നു എന്നതാണ്.
അതിന് പിന്നാലെയാണ് ഈ റോള്‍ കീര്‍ത്തി സുരേഷിലേക്ക് എത്തുന്നത് എന്നാണ് വിവരം. എന്നാല്‍
സിനിമയിലെ റോള്‍ തിരഞ്ഞെടുക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉള്ള സായി പല്ലവി ചിരഞ്ജീവിയുടെ
ചിത്രമായിട്ടും അത് ഉപേക്ഷിക്കുകയായിരുന്നു. സാധാരണ റീമേക്ക് ചിത്രങ്ങളില്‍ അഭിനയിക്കില്ല
എന്ന നയമാണ് സായി പല്ലവി എടുക്കാറുള്ളത്. അത് തന്നെ ഒന്നര കോടിയോളം പറഞ്ഞ റോള്‍ ഉപേക്ഷിക്കാന്‍
കാരണമായി എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.തെലുങ്ക് തമിഴ് എന്നിങ്ങനെയുള്ള
സിനിമ മേഖലയിൽ തിരക്കേറിയ നടിയായ കീര്‍ത്തിക്ക്  ഈ ചിത്രത്തിൽ രണ്ടേകാല്‍ കോടി രൂപ 
പ്രതിഫലം ലഭിച്ചുവെന്നാണ് വിവരം. എന്നാല്‍ ചിത്രം വലിയ ഫ്ലോപ്പ് ആയിരിക്കുകയാണ്. നേരത്തെ
തന്നെ കീര്‍ത്തിക്ക് അനിയത്തി വേഷങ്ങള്‍ രാശിയല്ലെന്ന ചര്‍ച്ചയും ചില സോഷ്യല്‍ മീഡിയ
പോസ്റ്റുകളില്‍ നടന്നിരുന്നു. രജനികാന്തിന്‍റെ അണ്ണാത്തയ്ക്ക് പുറമേ ഭോല ശങ്കറും പരാജയപ്പെട്ടതാണ്
ഇതിന് കാരണമായി പലരും ചൂണ്ടികാട്ടുന്നത്.
